ഡല്‍ഹി നിയമ മന്ത്രിയെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ്

ഡല്‍ഹി നിയമമന്ത്രി ജിതേന്ദര്‍ സിംഗ് തോമറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത്. മന്ത്രിയുടെ നിയമ ബിരുദം വ്യാജമാണെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. തോമര്‍ മന്ത്രി സ്ഥാനവും എംഎല്‍എ സ്ഥാനവും രാജിവച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയാറാകണമെന്ന് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് മാക്കന്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
ബിഹാര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു നിയമ ബിരുദം നേടിയെന്നാണ് തോമറിന്റെ അവകാശവാദം. എന്നാല്‍ യൂണിവേഴ്‌സിറ്റി ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ രേഖയില്‍ തോമിറിന് ബിരുദം ലഭിച്ചിട്ടില്ല. തോമറിനു ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി യൂണിവേഴ്‌സിറ്റിയില്‍ രേഖയില്ലെന്നും അദ്ദേഹത്തിന്റെ സര്‍ട്ടിഫിക്കറ്റിന്റെ നമ്പരില്‍ മറ്റൊരാള്‍ക്കാണു സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നതെന്നുമാണു യൂണിവേഴ്‌സിറ്റി കോടതിയെ അറിയിച്ചത്. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും തോമറിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























