Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ബൊക്കോ ഹാറം: 200 പെണ്‍കുട്ടികളെ തീവ്രവാദികളുടെ കൈയില്‍നിന്നും രക്ഷപ്പെടുത്തി, സൈന്യം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്, ഒരുവര്‍ഷം മുമ്പ് തട്ടിക്കൊണ്ടുപോയവരെക്കുറിച്ച് യാതൊരു വിവരമില്ല

29 APRIL 2015 09:33 AM IST
മലയാളി വാര്‍ത്ത.

തീവ്രവാദികള്‍ തട്ടികൊണ്ട് പോയ പെണ്‍കുട്ടികള്‍ക്ക് ഇനി സമാധാനിക്കാം. ബോക്കോ ഹാറം തട്ടിക്കൊണ്ടുപോയ 200 പെണ്‍കുട്ടികളെയും 93 സ്ത്രീകളെയുമാണ് സൈന്യം രക്ഷപ്പെടുത്തിയത്. വടക്കുകിഴക്കന്‍ മേഖലയിലെ സാംബിസയില്‍ സൈന്യം നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്താനായത്. എന്നാല്‍, ചിബോക്ക് ഗ്രാമത്തില്‍നിന്ന് ഒരുവര്‍ഷമാണ് പെണ്‍കുട്ടികളെ തീവ്രവാദികള്‍ തട്ടികൊണ്ട് പോയത്. എന്നാല്‍ ഇതിന് മുമ്പ് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളല്ല ഇവരെന്ന് സ്ഥിരീകരിച്ചു. ആദ്യം തട്ടി കൊണ്ട് പോയവരെ കുറിച്ച് യാതൊരു വിവരവുമില്ല.

സാംബിസ ഫോറസ്റ്റില്‍നിന്ന് 293 പേരെ രക്ഷപ്പെടുത്തിയെ കാര്യം സൈന്യം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ചിബോക്കില്‍നിന്ന് തട്ടിയെടുത്ത പെണ്‍കുട്ടികള്‍ ഈ സംഘത്തിലുണ്ടെന്ന കാര്യം ഉറപ്പില്ലെന്നും സൈന്യത്തിന്റെ ട്വീറ്റില്‍പ്പറയുന്നു. പെണ്‍കുട്ടികളെ രക്ഷിച്ചതിനൊപ്പം സാംബിസയിലെ തീവ്രവാദികളുടെ മൂന്ന് ക്യാമ്പുകളും സൈന്യം തകര്‍ത്തു. ചിബോക്കില്‍നിന്ന് തട്ടിയെടുത്ത പെണ്‍കുട്ടികളില്‍ കുറച്ചുപേരെയെങ്കിലും ഇവിടെയുള്ള ക്യാമ്പുകളില്‍ പാര്‍പ്പിച്ചിട്ടുണ്ടാകാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നേരത്തെ കരുതിയിരുന്നത്.

എന്നാല്‍, അമേരിക്കന്‍ സൈന്യത്തിനും അവരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. മേഖലയുടെ നിയന്ത്രണം തിരിച്ചുപിടിക്കുന്നതിന് യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ നൈജീരിയന്‍ സൈന്യം സാംബിസ ഫോറസ്റ്റ് വളയുകയായിരുന്നു. സാംബിസ ഫോറസ്റ്റിലെ അലാഫയില്‍പ്പെട്ട സാസ്സ, ടോക്കുംബെറെ എന്നീ തീവ്രവാദി ക്യാമ്പുകളാണ് സൈന്യം തകര്‍ത്തത്.

സൈന്യം രക്ഷപ്പെടുത്തിയ പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ നാളെ പുറത്തുവിടുമെന്ന് അധികൃതര്‍ പറഞ്ഞു. അവര്‍ ബോക്കോ ഹാറം തീവ്രവാദികളെ വിവാഹം കഴിച്ചിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. ചിബോക്കില്‍നിന്നുള്ള കുട്ടികള്‍ ഇതില്‍പ്പെടുന്നുണ്ടോ എന്ന കാര്യവും അതിനുശേഷമേ സ്ഥിരീകരിക്കാനാവൂ എന്ന് സൈനിക അധികൃതര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (6 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (7 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (7 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (7 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (8 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (8 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (8 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (9 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (9 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (9 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (12 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (12 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (13 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (13 hours ago)

Malayali Vartha Recommends