വി.കെ ശശികല ജനുവരിയില്‍ ജയില്‍ മോചിതയാകും: പക്ഷേ കോടതി വിധി പ്രകാരമുള്ള പിഴത്തുക അടക്കണം; തോഴിയുടെ മടങ്ങി വരവ് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ മറ്റം വരുത്തും? ഇ.പി.എസും ഒ.പി.എസും വീണ്ടും ഒന്നിക്കുമോ?

അനധികൃത സ്വത്ത് സമ്പാദന കേസില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന വി കെ ശശികല 2021 ജനുവരിയില്‍ ജയില്‍ മോചിതയാകും. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് ബംഗളൂരു സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്. കോടതി വിധി പ്രകാരമുള്ള പിഴത്തുക അടച്ചാല്‍ ശശികലക്ക് 2021 ജനുവരി 27 ന് ജയിലില്‍ നിന്നിറങ്ങാം. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് ശിക്ഷ അനുഭവിക്കണം. അങ്ങനെയെങ്കില്‍ 2022 ഫെബ്രുവരി 27ന് മാത്രമേ ശശികലയുടെ ശിക്ഷ പൂര്‍ത്തിയാകൂ. ശശികലയുടെ പരോള്‍ കാലാവധി കൂടി പരിഗണിച്ചാകും മോചനം.അതേസമയം പിഴ അടയ്ക്കാന്‍ തയ്യാറാണെന്നും ജനുവരിയില്‍ തന്നെ മോചനമുണ്ടാകുമെന്നും ശശികലയുടെ അഭിഭാഷകന്‍ അറിയിച്ചു. ശശികലയുടെ 300 കോടിയുടെ സ്വത്തുക്കള്‍ ഈ മാസമാദ്യം ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയിരുന്നു.
ശശികലയുടെ മടങ്ങി വരവ് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴി വച്ചേക്കും. അണ്ണാ ഡി.എം.കെ യില്‍ നിന്നും ഇ.പി. പളനി സ്വാമിയും ഒ.പി പനീര്‍ ശെല്‍വവും ചേര്‍ന്ന് മന്നാര്‍ഗുഡി സംഘത്തെ പുറത്താക്കിയതാണ്. പക്ഷേ അധികാരത്തിന്റെ തകര്‍ത്തത്തില്‍ ഇ.പി.എസും ഒ.പി.എസും രണ്ടു ചേരിയില്‍ അയതോടെ പാര്‍ട്ടി പിടിക്കാന്‍ മന്നാര്‍ഗുഡി സംഖ്യം വീണ്ടും ശ്രമിക്കുമോ എന്ന് കണ്ടറിയണം. ജയലളിതയുടെ മണ്ഡലത്തില്‍ അണ്ണാ ഡി.എം.കെയും ഡി.എം.കെയും ഞെട്ടിച്ച് മന്നാര്‍ ഗുഡി സഖ്യത്തിലെ ശശികലയുടെ അനന്തരവന്‍ ദിനകരനാണ് മത്സരിച്ച് ജയിച്ചത്. ഇത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വഴി വച്ചിരുന്നു.
https://www.facebook.com/Malayalivartha