ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 52 ലക്ഷം കടന്നു... രോഗമുക്തി നിരക്ക് 78.86 ശതമാനമായി ഉയര്‍ന്നു
24 മണിക്കൂറിനിടെ 96,424 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചതോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 52 ലക്ഷം കടന്നു. കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്ക് പ്രകാരം കോവിഡ് ബാധിതരുടെ എണ്ണം 52,14,678 ആയി. രാജ്യത്ത് 24 മണിക്കൂറിനിടെ 1174 പേര് കോവിഡ് ബാധിച്ച് മരിച്ചു.
ഇതോടെ കോവിഡ് മരണം 84,372 ആയി. മരണനിരക്ക് 1.62 ശതമാനമാണ്. 10,17,754 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 41.12 ലക്ഷം പേര് രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 78.86 ശതമാനമായി ഉയര്‍ന്നു. ലോകത്ത് പ്രതിദിനം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറി.
ലോകത്ത് ഇതുവരെ 30,351,589 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 950,555 മരണവും റിപ്പോര്‍ട്ട് ചെയ്തു. 22,041,314 പേര് രോഗമുക്തി നേടി. ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള രണ്ടാമത്തെ രാജ്യം ഇന്ത്യയാണ്. അമേരിക്കയാണ് ഒന്നാം സ്ഥാനത്തുള്ളത്.
"
https://www.facebook.com/Malayalivartha