ലഡാക്കിന് പിന്നാലെ അരുണാചൽ പ്രദേശിലും ചൈനീസ് സേനാ വിന്യാസം

അതിർത്തിയിൽ സ്ഥിതി അതിരൂക്ഷമാണ്. ലഡാക്കിൽ നിയന്ത്രണരേഖയിൽ - ചൈന സംഘർഷ സാദ്ധ്യത ഇപ്പോഴും നിലനിൽക്കുകയാണ്. എപ്പോൾ വേണമെങ്കിലും ഒരു യുദ്ധത്തിലേക്ക് കടന്നേക്കാവുന്ന അന്തരീക്ഷം. അതിര്‍ത്തിയില്‍ കഴിഞ്ഞദിവസം ഉണ്ടായ പ്രകോപനത്തിന് ശേഷം സൈനികരുടെ എണ്ണം കൂട്ടി ചൈനയും ഇന്ത്യയും. വന്‍ ആയുധ ശേഖരം ഇരു രാജ്യങ്ങളും ഇവിടെ എത്തിച്ചിട്ടുണ്ട്.
അതിർത്തിയിൽ പാങ്ഗോങ് സോ തടാകത്തിന്റെ തെക്കുഭാഗത്തു നാലു സ്ഥലങ്ങളിലായി ഇന്ത്യയുടെയും ചൈനയുടെയും സൈനികർ മുഖാമുഖം നിൽക്കുന്നത് സ്ഥിതി കൂടുതൽ സങ്കീർണമാക്കുകയാണ് ഈ സാഹചര്യം നിലനിൽക്കെ ലഡാക്ക് സംഘർഷത്തിന് പിന്നാലെ അരുണാചൽ പ്രദേശിലും ചൈന പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ട്. അരുണാചൽ പ്രദേശ് നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ആറ് പ്രദേശങ്ങളിൽ ചൈന കൂടുതൽ സേനാ വിന്യാസം നടത്തുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. അപ്പർ സുബൻസിരിയിലെ അസാപില, ലോങ്ജു, ബിസ, മാജാ, തുടങ്ങിയ പ്രദേശങ്ങളിലാണ് ചൈനയുമായി സംഘർഷ സാധ്യത നിലനിൽക്കുന്നത്.
ബിസയിൽ യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം ചൈന റോഡ് നിർമ്മാണം നടത്തുകയും ചെയ്തിട്ടുണ്ട്. ലഡാക്കിലെ സംഘർഷത്തിന് പിന്നാലെ അരുണാചൽ പ്രദേശിൽ സൈന്യം കനത്ത ജാഗ്രത പുലർത്തുന്നുണ്ട്. അരുണാചൽ പ്രദേശിൽ തർക്കം നിലനിൽക്കുന്ന ആറു പ്രദേശങ്ങളിലും സൈന്യം നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ചൈനയുടെ ഭാഗത്ത് നിന്നും എന്ത് പ്രകോപനം ഉണ്ടായാലും പ്രതിരോധിക്കാനായി സൈന്യം ശക്തമായ മുൻകരുതലുകളാണ് സ്വീകരിച്ചിരിക്കുന്നതെന്നാണ് സൈനിക വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. പ്രദേശത്ത് പട്രോളിംഗും ഇന്ത്യൻ സൈന്യം ശക്തമാക്കിയിട്ടുണ്ട്.
അതിനൊപ്പം തന്നെ ലഡാക്കിലും ഇന്ത്യ മുന്കരുതലോടുകൂടെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. പാങ്കോംഗ് തടാകത്തിന്റെ തെക്കേ കരയിലുള്ള ചൈനീസ് സൈനിക താവളങ്ങള്‍ മാത്രമല്ല തടാകത്തിന്റെ വടക്ക് ഭാഗത്തുള്ള ഫിംഗര്‍ 4 പ്രദേശത്തും ഇന്ത്യന്‍ സൈന്യം നിലയുറപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ സൈനികരെ ഉയരങ്ങളില്‍ നിന്ന് പുറത്താക്കാന്‍ ചൈനക്കാര്‍ ഒന്നിലധികം ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. പാംഗോംഗിന് തെക്കുള്ള ഉയരംകൂടിയ ബ്ലാക്ക് ടോപ്പ് കുന്നില്‍ നിന്നും മറ്റൊരു തന്ത്രപ്രധാന കുന്നായ ഹെല്‍മെറ്റ് ടോപ്പില്‍ നിന്നും ഇന്ത്യ പിന്മാറണമെന്നാണ് ചൈന ആവശ്യപ്പെടുന്നത്. ബ്ലാക്ക് ടോപ്പിലെ ഇന്ത്യയുടെ സാന്നിദ്ധ്യം ചൈനയുടെ ഫിംഗര്‍ നാല്, മോള്‍ഡോ പോസ്റ്റുകള്‍ക്ക് ഭീഷണിയാണ്. സാധാരണയായി ചൈനീസ് സൈന്യം കടന്നുകയറുമ്ബോള്‍ ഇന്ത്യ പ്രതികരിക്കുകമാത്രമാണ് പതിവ്. ഓഗസ്റ്റ് 29, 30 തീയതികളില്‍ ചൈനയുടെ നീക്കം മുന്‍കൂട്ടി മനസിലാക്കി ഇന്ത്യ അവരെ തുരത്തുകയായിരുന്നു. ഇത് ചൈനീസ് പ്രസിഡന്റും കമ്യൂണിസ്റ്റ് പാര്‍ട്ടി തലവനുമായ ഷി ജിന്‍ പിംഗിനെ തന്നെ അസ്വസ്ഥതപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.
ഇരുരാജ്യങ്ങളും ഇവിടെ അതിർത്തി പ്രശ്നങ്ങളിൽ അകപ്പെട്ടിട്ട് 25 വർഷത്തിനു മുകളിലായിയെന്നും സൈനിക വൃത്തങ്ങൾ പറയുന്നു. നേരത്തെ നടന്ന ചർച്ചയിൽ അതിർത്തിയിൽ നിന്നു പിന്മാറാൻ ഇരുവിഭാഗവും തമ്മിൽ ധാരണയുണ്ടാക്കിയിരുന്നു. ഗാൽവാൻ താഴ്വരയിൽ ഇതേതുടർന്നുള്ള സൈനിക പിൻമാറ്റം നടക്കുന്നതിനിടെ ചൈന വീണ്ടും തിരികെയെത്തി ക്യാംപ് സ്ഥാപിച്ചതാണ് അവിടെ ഒരു രാത്രി മുഴുവൻ നീണ്ട സംഘർഷത്തിലേക്ക് നയിച്ചത്. ഗല്‍വാന്‍ താഴ്‌വരയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യുവരിച്ചത്.
https://www.facebook.com/Malayalivartha