സഞ്ചരിക്കാൻ എല്ലാവർക്കും അവകാശമുണ്ട് ; പ്രതിഷേധിക്കാനുള്ള പൗരാവകാശം സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാകരുതെന്ന് സുപ്രീംകോടതി

പ്രതിഷേധിക്കാനുള്ള പൗരാവകാശം സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാകരുതെന്ന് സുപ്രീംകോടതി. ഒരു വിഭാഗം പ്രതിഷേധിക്കുമ്ബോള്‍ അത് മറ്റുള്ളവരുടെ സഞ്ചാര സ്വാതന്ത്ര്യവുമായി ചേര്‍ന്നു പോകണം. സഞ്ചരിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. പൗരത്വ നിയമത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹി ഷഹീന്‍ ബാഗില്‍ റോഡ് തടസപ്പെടുത്തി നടന്ന സമരത്തിനെതിരായ ഹര്‍ജികള്‍ പരിഗണിക്കവെയാണ് ജസ്റ്റിസ് എസ്.കെ. കൗള്‍ അദ്ധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.
ഏഴു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് ഹര്‍ജി ഇന്നലെ കോടതി വീണ്ടും പരിഗണിച്ചത്. മാര്‍ച്ചില്‍ നല്‍കിയ ഹര്‍ജിയിലെ ആവശ്യം കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് സമരം നിറുത്തിവച്ചതിനാല്‍ ഇപ്പോള്‍ പ്രസക്തമല്ലെന്ന് കേന്ദ്ര സര്‍ക്കാരിനു വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. എന്നാല്‍, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തുന്ന സമരങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ടെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം പഞ്ചാബിലും ഹരിയാനയിലും നടന്ന സമരങ്ങള്‍ ഇതിന് ഉദാഹരണം.
സമരം അവസാനിപ്പിച്ചതിനാല്‍ സമരക്കാരെ നീക്കണമെന്ന ആവശ്യം കാലഹരണപ്പെട്ടു. എന്നാല്‍ ഭാവിയില്‍ ഇത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് കേസില്‍ ഉത്തരവ് പുറപ്പെടുവിക്കും. കേസ് വിധി പറയാന്‍ മാറ്റുന്നു
https://www.facebook.com/Malayalivartha
























