താനെയ്ക്കടുത്ത് ഭിവണ്ടിയില്‍ കെട്ടിടം തകര്‍ന്ന് 7 കുട്ടികളടക്കം 13 പേര്‍ മരിച്ചു

ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെ മഹാരാഷ്ട്രയില്‍ ഭിവണ്ടിയില്‍ മൂന്നുനില കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്ന് ഉറങ്ങിക്കിടന്ന 7 കുട്ടികളടക്കം 13 പേര്‍ മരിച്ചു.
മരിച്ചവരില്‍ രണ്ടു വയസ്സുള്ള കുട്ടിയുമുണ്ട്. നാലുവയസ്സുകാരന്‍ ഉള്‍പ്പെടെ 20 പേരെ പരുക്കുകളോടെ രക്ഷപ്പെടുത്തി.
ഗേറ്റ്വേ ഓഫ് ഇന്ത്യയില്‍നിന്ന് 50 കിലോമീറ്റര്‍ അകലെ തുണി മില്ലുകളുടെ കേന്ദ്രമായിരുന്ന ഭിവണ്ടിയില്‍ 40 ഫ്‌ലാറ്റുകളിലായി 150 പേര്‍ താമസിച്ചിരുന്ന ഈ കെട്ടിടത്തിനു 43 വര്‍ഷം പഴക്കമുണ്ട്. അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളുടെ പട്ടികയില്‍ കോര്‍പറേഷന്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
കെട്ടിട നിര്‍മാതാവ് സഈദ് അഹമ്മദ് ജിലാനിക്കെതിരെ പൊലീസ് കേസെടുത്തു. രണ്ടു കോര്‍പറേഷന്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























