നിസാമുദ്ദിനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത വിദേശികളെ നരഹത്യ കേസുകളില്‍ നിന്ന് ഒഴിവാക്കുന്നു

ഡല്‍ഹി നിസാമുദ്ദിനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കെതിരെയുള്ള നിമയ നടപടികള്‍ പിന്‍വലിക്കുന്നു.
സമ്മേളനത്തിനു ശേഷം മഹാരാഷ്ട്രയിലെത്തിയ വിദേശികള്‍ കോവിഡ് വ്യാപനത്തിനും മരണത്തിനും കാരണക്കാരായെന്ന് സ്ഥിരീകരിക്കാന്‍ മതിയായ തെളിവുകളില്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.
തന്മൂലം മനഃപൂര്‍വമല്ലാത്ത നരഹത്യയടക്കം വിവിധ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്തവരില്‍ ഭൂരിഭാഗം പേരെയും വിട്ടയച്ചു.
അന്ധേരിയിലെ ഡി.എന്‍. നഗര്‍ പൊലീസ് ഇന്തൊനീഷ്യ, കിര്‍ഗിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ 20 പേര്‍ക്കെതിരെ ചുമത്തിയ നരഹത്യാക്കുറ്റം ഒഴിവാക്കുകയാണെന്ന് കഴിഞ്ഞദിവസമാണ് കോടതിയെ അറിയിച്ചത്.
https://www.facebook.com/Malayalivartha
























