ജമ്മു കാശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സിആര്‍പിഎഫ് ജവാന് പരിക്ക്... ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്

ജമ്മു കശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സിആര്‍പിഎഫ് ജവാന് പരിക്കേറ്റു. ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഏറ്റുമുട്ടല്‍ ഉണ്ടായ വിവരം കശ്മീര്‍ പോലീസ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ബുദ്ഗാമിലെ ഛാര്‍ ഐ ഷരീഫ് പ്രദേശത്താണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ്, സിആര്‍പിഎഫ്, സൈന്യം എന്നിവര്‍ ചേര്‍ന്ന് പരിശോധന നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
പരിശോധനയ്ക്കിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഭീകരരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഭീകരര്‍ ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. ഇതിനിടെയാണ് സിആര്‍പിഎഫ് ജവാന് പരിക്കേറ്റത്. അതേസമയം, ഇന്നലെ രാവിലെ കശ്മീരിലെ നൗഗാമില്‍ സിആര്‍പിഎഫ് വാഹനത്തിനു നേരെ ഭീകരരുടെ വെടിവയ്പ്. വാഹനത്തിലുണ്ടായിരുന്ന ജവാന്മാരില്‍ ആര്‍ക്കും പരുക്കില്ല.
വാഹനം നിര്‍ത്തിയ ശേഷം സുരക്ഷിത സ്ഥാനത്തേക്കു മാറിയ ജവാന്മാര്‍ ഭീകരരെ നേരിട്ടു. കടന്നുകളഞ്ഞ ഭീകരര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി.
https://www.facebook.com/Malayalivartha
























