Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

ബെംഗളൂരു ലഹരിക്കേസും അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് അധികാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി

23 SEPTEMBER 2020 06:39 AM IST
മലയാളി വാര്‍ത്ത

ബെംഗളൂരു ലഹരിമരുന്ന് കേസിന് തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധം സംശയിക്കുന്ന സാഹചര്യത്തില്‍ ആ കേസ് ഉള്‍പ്പെടെ അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) അധികാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. നിലവില്‍ എന്‍ഡിപിഎസിനു കീഴിലുള്ള കേസുകള്‍ നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് അന്വേഷിക്കുന്നത്. രാജ്യദ്രോഹം, ഭീകരവാദം എന്നിവയടക്കം തങ്ങളുടെ അധികാരപരിധിയില്‍ വരുന്ന കേസുകളുമായി ബന്ധപ്പെട്ട ലഹരിമരുന്ന് ഇടപാടുകളാണ് അന്വേഷിക്കുകയെന്നും കേരളത്തിലെ സ്വര്‍ണക്കടത്തുമായി ബന്ധം സംശയിക്കുന്ന ബെംഗളൂരുവിലെ ലഹരിമരുന്ന് ഇടപാട് അത്തരത്തിലുള്ളതാണെന്നും എന്‍ഐഎ വൃത്തങ്ങള്‍ പറഞ്ഞു. 

നര്‍കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ടിന് (എന്‍ഡിപിഎസ്) കീഴില്‍ വരുന്ന ലഹരിമരുന്ന് കേസുകള്‍ എന്‍ഐഎ ഇന്‍സ്‌പെക്ടര്‍ മുതല്‍ മുകളില്‍ റാങ്കുള്ള ഉദ്യോഗസ്ഥര്‍ക്ക് അന്വേഷിക്കാമെന്ന് വിജ്ഞാപനത്തില്‍ കേന്ദ്രം ചൂണ്ടിക്കാട്ടി.

യുഎപിഎ ബാധകമാകുന്ന കേസുകളുമായി ബന്ധപ്പെട്ട ലഹരിമരുന്ന് ഇടപാടുകളാവും എന്‍ഐഎ അന്വേഷിക്കുക. ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് ഇടപാടുകള്‍ എന്‍ഐഎക്കു വിടണമെന്ന ആവശ്യവും ശക്തമാണ്. ഈ കേസില്‍ യുഎപിഎ, ഭീകരവാദ ബന്ധങ്ങള്‍ തെളിഞ്ഞിട്ടില്ല. ലഹരിമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദുമായുള്ള ബന്ധത്തിന്റെ പേരില്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അടുത്തിടെ ചോദ്യം ചെയ്തിരുന്നു.

ലൈഫ് മിഷനിലെ റെഡ് ക്രസന്റ് സഹായം, യുഎഇ കോണ്‍സുലേറ്റിന്റെ നേതൃത്വത്തില്‍ നടന്ന കിറ്റ്, മതഗ്രന്ഥ, ഈന്തപ്പഴ വിതരണം എന്നിവയുള്‍പ്പെടെയുള്ള കേസുകളുടെ പ്രാഥമിക റിപ്പോര്‍ട്ട് കൊച്ചിയിലെ സിബിഐ ആന്റി കറപ്ഷന്‍ യൂണിറ്റ് ഡല്‍ഹിയില്‍ സിബിഐ ആസ്ഥാനത്തിനു കൈമാറി. കേസന്വേഷിക്കുന്ന ഇഡി, എന്‍ഐഎ, കസ്റ്റംസ് എന്നിവരുടെ പക്കല്‍നിന്ന് ഇതുസംബന്ധിച്ച വിവരങ്ങള്‍ നേരത്തേ സിബിഐ ശേഖരിച്ചിരുന്നു. ലൈഫ് മിഷന്‍ പദ്ധതിയിലെ ഉള്‍പ്പെടെ എല്ലാ വിദേശ സഹായ നിയന്ത്രണ നിയമ (എഫ്‌സിആര്‍എ) ലംഘനങ്ങളും അന്വേഷിക്കാന്‍ സിബിഐ വന്നേക്കും.

ഇതോടെ സ്വര്‍ണക്കടത്ത് കേസിന്റെ പിന്നാലെയെത്തുന്ന കേന്ദ്ര ഏജന്‍സികളുടെ എണ്ണം 5 ആകും. പ്രതികളുടെ ബെനാമി സ്വത്തിനെക്കുറിച്ച് ആദായ നികുതി വകുപ്പ് അന്വേഷിക്കുന്നുണ്ട്. അനില്‍ അക്കര എംഎല്‍എ നല്‍കിയ പരാതിയും സിബിഐക്കു മുന്നിലുണ്ട്. ലൈഫ് മിഷനില്‍ വടക്കാഞ്ചേരിയിലെ ഫ്‌ലാറ്റ് നിര്‍മാതാക്കളായ കമ്പനി 2019 മുതല്‍ ജിഎസ്ടി അടയ്ക്കുന്നില്ലെന്നും ലൈഫ് മിഷനിലെ അഴിമതിയുമാണു പരാതിയിലുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (1 hour ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (1 hour ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (1 hour ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (2 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (2 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (3 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (4 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (5 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (5 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (5 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (6 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (6 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (6 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (6 hours ago)

Malayali Vartha Recommends