പതിനെട്ടുമാസം പ്രായമായ പെണ്‍കുഞ്ഞിനെ പതിനഞ്ചുകാരന്‍ പീഡിപ്പിച്ച് സംഭവത്തില്‍ പ്രതിയെ പോലീസ് പിടികൂടി

പതിനെട്ടു മാസം പ്രായമായ പെണ്‍ കുഞ്ഞിനെ 15 വയസുകാരന്‍ ലൈംഗികമായി പീഡിപ്പിച്ചു. സെപ്റ്റംബര്‍ 17
ന് ബെംഗളൂരുവിലാണ് സംഭവം നടന്നത്. എന്നാല്‍ പീഡനമാണെന്ന് സ്ഥിരീകരിക്കുന്നത് തിങ്കളാഴ്ചയാണ്. ഇടത് പുരികത്തിന് പരിക്കേറ്റ നിലയില്‍ സെപ്റ്റംബര്‍ 17 നാണ് കുഞ്ഞിനെ മാതാപിതാക്കള്‍ കഗലിപുര സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചത്. പ്രദേശത്തെ ഒരു ക്ഷേത്രത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ പണിയെടുക്കവേ ക്ഷേത്രത്തിന് പുറത്ത് കളിക്കുകയായിരുന്നു .
കുഞ്ഞിനൊപ്പം പ്രതി കളിക്കാന്‍ കൂടുകയും ആളൊഴിഞ്ഞ സ്ഥലത്തേക്ക് കുട്ടിയെ കൊണ്ടുപോവുകയും ചെയ്തു.ആ പ്രദേശത്ത് കൂടി കടന്നുപോയ ഒരു അയല്‍ക്കാരന്‍ കൗമാരക്കാരനെ കണ്ട് ചോദ്യം ചെയ്തപ്പോള്‍ താഴെ വീണ പെണ്‍കുട്ടിയെ സഹായിക്കുകയാണെന്ന് 15കാരന്‍ പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി കഗലിപുര സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്കും അവിടെ നിന്ന് കുട്ടിയെ ഇന്ദിരാഗാന്ധി ആശുപത്രിയിലേയ്ക്കും മാറ്റി. സെപ്റ്റംബര്‍ 18 ന് പുലര്‍ച്ചെ 1.40 ഓടെ കുഞ്ഞിനെ വാണി വിലാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വൈദ്യപരിശോധന നടത്തിയ ശേഷം പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി ഗൈനക്കോളജിസ്റ്റും ശിശുരോഗവിദഗ്ദ്ധനും പറഞ്ഞു.തുടര്‍ന്ന് ഹരോഹള്ളി പോലീസിനെ അറിയിക്കുകയും പ്രതിയെ പിടികൂടുകയും ചെയ്തു.
"
https://www.facebook.com/Malayalivartha
























