Widgets Magazine
13
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഈ കേസിൽ ക്രൈം നിലനിൽക്കില്ല, രാഹുലിന് ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം: അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട്‌ കിട്ടാതെ എങ്ങനെ ജാമ്യാപേക്ഷ പരിഗണിക്കും എന്ന് മജിസ്‌ട്രേറ്റ്; മാങ്കൂട്ടത്തിലിനെ കോടതിയിൽ ഹാജരാക്കാൻ പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു...


ഐടി ജീവനക്കാരി ഷര്‍മിള മരിച്ച സംഭവം..ക്രൂരമായ കൊലപാതകമാണെന്ന് പൊലീസ്..ലൈംഗിക പീഡനശ്രമം എതിര്‍ത്തതിനെ തുടര്‍ന്ന് അയല്‍വാസിയായ കര്‍ണാല്‍ എന്ന യുവാവാണ് യുവതിയെ കൊലപ്പെടുത്തിയത്..


പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ മതിയായ രേഖകളില്ലാതെ 21 കുട്ടികളെ കണ്ടെത്തി...സംഘത്തിൽ 10 മുതൽ 16 വയസ്സ് വരെയുള്ള ആൺകുട്ടികളാണുള്ളത്...


പശ്ചിമേഷ്യ ആളിക്കത്തുന്നു.., ഇതിനകം 500 ലധികം പേർ കൊല്ലപ്പെടുകയും സംഘർഷങ്ങൾ രൂക്ഷമാവുകയും ചെയ്തു..രാജ്യത്തെ ആക്രമിച്ചാൽ യുഎസ് സൈനികരെയും ഇസ്രായേലിനെയും ലക്ഷ്യം വയ്ക്കുമെന്ന് ഇറാൻ..


ഇടയ്ക്കിടെയുള്ള കൂവപ്പള്ളിയിലെ വീട്ടിലെ യാത്ര ഷേര്‍ളിയെ കാണാൻ: ജോബിന്‍റെ കൈയ്യിൽ നിന്ന് പലതവണയായി പണം വാങ്ങിയതിനെ ചൊല്ലിയും, മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആക്ഷേപം ഉന്നയിച്ചും വാക്കേറ്റം; കഴുത്തറുത്ത് ഷേർളിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയതെന്ന് പോലീസ്: കുട്ടിക്കാനത്തുണ്ടായ അപകടത്തിൽ ഭർത്താവും കുട്ടിയും മരിച്ചെന്ന് അയൽവാസികളോട് പങ്കവച്ചത് ഷേർളി...

അജിത് ഡോവല്‍ പൊളിച്ചടുക്കുന്നത് കണ്ടോ ? കേരളത്തിനായി ഡോവലിറങ്ങി കളി മാറി ,ഇടിവെട്ട് ട്വിസ്റ്റ് പിണറായിയുടെ ചങ്ക് പറിച്ച് കേന്ദ്രം പൊളിച്ചടുക്കി

23 SEPTEMBER 2020 09:27 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയെ രക്ഷിക്കാനുള്ള ദൗത്യം അക്ഷരം പ്രതി നടപ്പിലാക്കുന്ന അജിത് ഡോവല്‍ എന്ന പുലിക്കുട്ടി ഇപ്പോള്‍ നോട്ടമിട്ടിരിക്കുന്നത് ദക്ഷിണ ഇന്ത്യയിലെ സംസ്ഥാനങ്ങളിലേക്കാണ് .കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതുപോലെ തന്നെ നിര്‍ണായകമായിരുന്നു ചൈനയുമായുള്ള അതിര്‍ത്തിതര്‍ക്ക വിഷയത്തിലും മുഖ്യ സുരക്ഷാ ഉപദേഷ്ടാവ് എന്ന നിലയില്‍ അദ്ദേഹമെടുത്ത തീരുമാനം .ഇപ്പോള്‍ ഇതാ കേരളത്തിലുള്ള ഭീകരനീക്കങ്ങളെ കൂടി അദ്ദേഹം സശ്രദ്ധം വീക്ഷിച്ചു വരികയാണ് .

കേരളത്തില്‍ ഭീകരവിരുദ്ധ സ്‌കോഡ് നിര്‍ജീവമായതും സംസ്ഥാന മുഖ്യമന്ത്രി ആഭ്യന്ത ചുമതല വഹിക്കാന്‍ തുടങ്ങിയിട്ട് നാലര കൊല്ലമായിട്ടും തുടരുന്ന പിടിപ്പുകേടും കാരണമാണ് എന്‍ ഐ എ സംഘം ഭീകരരെ പിടികൂടാന്‍ സംസ്ഥാന പോലീസിന്റെ സഹായം തേടിയെങ്കിലും അവരെ വിശ്വാസത്തില്‍ എടുക്കാത്തത് എന്നാണ് പരക്കെ പറഞ്ഞു കേള്‍ക്കുന്നത് .ദക്ഷിണേന്ത്യയില്‍ നുഴഞ്ഞുകയറാന്‍ സാധ്യതകള്‍ ഉള്ള ഒട്ടനവധി തുറമുഖ മേഖലകളുണ്ട് .ഇവയില്‍ പലയിടങ്ങള്‍ വഴിയും ഭീകരര്‍ അവരുടെ പണം സ്വരൂപിക്കാനും ആക്രമണം നടത്താനും ശ്രമങ്ങള്‍ നടത്തുന്നുണ്ട് എന്ന സൂചന ഇന്നും ഇന്നലെയുമൊന്നുമല്ല ഓരോ സംസ്ഥാനങ്ങള്‍ക്കും കൈമാറിയത് .എന്നിട്ടും ഉണര്‍ന്നു പ്രവര്‍ത്തിക്കാത്തവര്‍ നാടിനു അപമാനം തന്നെയാകുന്നു .

ലഹരിമരുന്ന് കേസും സ്വര്‍ണ്ണക്കള്ളക്കടത്തു കേസും എന്‍ ഐ എ അന്വേഷിക്കുന്നതിനോടൊപ്പമാണ് ഇപ്പോള്‍ മറ്റൊരു വിഭാഗം അന്വേഷണ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അല്‍ ക്വയ്ദ ഭീകരരെ അതിവിദഗ്തമായി പിടികൂടിയത് .കേരളത്തില്‍ വര്‍ധിച്ചുവരുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കാതെ പോകുന്നത് സംസ്ഥാനത്തെ ക്രമസമാധാന നിലയെ തന്നെ അവതാളത്തിലാക്കും.അതിനാല്‍ തന്നെ കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലേക്ക് ഭീകരപ്രവര്‍ത്തവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കായി പ്രത്ത്യേക സ്‌ക്വാഡ് രൂപീകരണത്തെ പറ്റിയും ആലോചനയുണ്ട് .സ്വര്‍ണ്ണക്കള്ളക്കടത്ത് പ്രതി സ്വപ്നസുരേഷിന് ഭീകരബന്ധമുണ്ടോ എന്ന സംശയം അതിശക്തമായ സാഹചര്യത്തില്‍ എന്‍ ഐ എ ക്ക് കൂടുതല്‍ കരുത്ത് പകരുന്നതായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം .
മന്ത്രി കെ ടി ജലീലിന്റെ വിവാദപരമായ നടപടിയും ഇപ്പോഴും സംശയത്തിന്റെ മുള്‍മുനയിലാണ് .കേസ് അന്വേഷണത്തില്‍ എന്‍ ഐ എ ക്ക് കൂടുതല്‍ കരുത്ത് പകരുന്ന നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചതോടെ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് അന്വേഷണത്തില്‍ ഉള്‍പ്പടെ ഭീകരവാദ ബന്ധം ആരോപിക്കപ്പെടുന്ന എല്ലാ മേഖലയിലും സ്പഷ്ടമായ അന്വേഷണ നടപടികള്‍ സ്വീകരിക്കാന്‍ കഴിയും എന്നാണ് വ്യക്തമാവുന്നത് .തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധം സംശയിക്കുന്ന ലഹരിമരുന്ന് കേസ് ഉള്‍പ്പെടെ അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് അധികാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയതോടെയാണ് സ്ഥിതിഗതികള്‍ മാറിമറിയുന്നത് .

നര്‍കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ടിന് കീഴില്‍ വരുന്ന ലഹരിമരുന്ന് കേസുകള്‍ എന്‍ഐഎ ഇന്‍സ്‌പെക്ടര്‍ മുതല്‍ മുകളില്‍ റാങ്കുള്ള ഉദ്യോഗസ്ഥര്‍ക്ക് അന്വേഷിക്കാമെന്ന് വിജ്ഞാപനത്തില്‍ കേന്ദ്രം ചൂണ്ടിക്കാട്ടിയതോടെയാണ് ഭീകരവാദ ബന്ധം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ നിര്‍ണായക വഴിത്തിരിവ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത് .നിലവില്‍ എന്‍ഡിപിഎസിനു കീഴിലുള്ള കേസുകള്‍ നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് അന്വേഷിക്കുന്നത്. രാജ്യദ്രോഹം, ഭീകരവാദം എന്നിവയടക്കം തങ്ങളുടെ അധികാരപരിധിയില്‍ വരുന്ന കേസുകളുമായി ബന്ധപ്പെട്ട ലഹരിമരുന്ന് ഇടപാടുകളാണ് അന്വേഷിക്കുകയെന്നും കേരളത്തിലെ സ്വര്‍ണക്കടത്തുമായി ബന്ധം സംശയിക്കുന്ന ബെംഗളൂരുവിലെ ലഹരിമരുന്ന് ഇടപാട് അത്തരത്തിലുള്ളതാണെന്നും എന്‍ഐഎ വൃത്തങ്ങള്‍ പറഞ്ഞു.

കേരളത്തില്‍ വച്ച് പിടിയിലായ ഭീകരബന്ധമുള്ളവരുടെ പക്കല്‍ നിന്നും തെളിവ് ശേഖരണം തുടങ്ങിയേക്കും .ഇവരെ നാളിതുവരെയും പിടികൂടാത്തതില്‍ കൂടുതല്‍ ദുരൂഹതകള്‍ ഉയരുന്നുണ്ട് .ഇതിനെപറ്റികൂടിയാകും എന്‍ ഐ എ യുടെ അടുത്ത അന്വേഷണമെന്നതിനാല്‍ തന്നെ ആഭ്യന്തര ചുമതലയുള്ള പിണറായിക്ക് കെടുകാര്യസ്ഥതയ്ക്ക് കാരണമായ സാഹചര്യം വിശദീകരിക്കേണ്ടി വരും എന്നാണ് കരുതപ്പെടുന്നത് .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരമനയിലെ 14 കാരി വീടുവിട്ടിറങ്ങിയത് ടൂര്‍ പോകാന്‍ സമ്മതിക്കാത്തതിനെന്ന് പൊലീസ്  (3 hours ago)

വീട് നിര്‍മ്മാണത്തിനായി ഭൂമി കുഴിച്ചപ്പോള്‍ കിട്ടിയ ചെമ്പ് പാത്രം തുറന്നു നോക്കിയപ്പോള്‍ വീട്ടുകാര്‍ ഞെട്ടി  (4 hours ago)

പൊലീസില്‍ ചേരണമെന്ന ഭാര്യയുടെ ആഗ്രഹത്തിന് കൂട്ടുനിന്നു: ഭര്‍ത്താവിന്റെ പരമ്പരാഗത വേഷവിധാനം മാറ്റാത്തതിനാല്‍ ഡിവോഴ്‌സ് നോട്ടിസ് നല്‍കി ഭാര്യ  (4 hours ago)

ലവ് യൂ ടു മൂണ്‍ ആന്‍ഡ് ബാക്ക് ; പരാതിക്കാരി പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിലെ വരികള്‍ പ്രിന്റ് ചെയ്ത കപ്പ് പിടിച്ച് മുഖ്യമന്ത്രി  (4 hours ago)

മാനന്തവാടി ഗവ. മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവില്‍ കേസെടുത്ത് പൊലീസ്  (4 hours ago)

ടിവികെ അധ്യക്ഷനും നടനുമായ വിജയ് നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല  (5 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ നാളെ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശം  (5 hours ago)

നാട്ടുകാര്‍ നോക്കിനില്‍ക്കെ നടുറോഡില്‍ വയോധികയെ വെട്ടികൊലപ്പെടുത്തി  (5 hours ago)

കെ എസ് ആര്‍ ടി സിയുടെ ബഡ്ജറ്റ് ടൂറിസം യാത്രകള്‍ പുതിയ പരിഷ്‌കാരത്തില്‍ വരുമാനം കോടികള്‍  (5 hours ago)

വീട്ടിലെത്തിയ പുലിയെ പിടികൂടി വീട്ടമ്മ  (5 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെ അന്വേഷണസംഘം ഏഴു ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെട്ടു. കസ്റ്റഡി അപേക്ഷ കോടതി നാളെ പരിഗണിക്കും  (6 hours ago)

അണ്ടര്‍ 19 ലോകകപ്പിന് മുന്നോടിയായുള്ള രണ്ടാം സന്നാഹമത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 20 റണ്‍സിന്‍റെ തോല്‍വി  (6 hours ago)

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘത്തിനെതിരെ രാഹുൽ ഈശ്വർ രംഗത്ത്  (6 hours ago)

മുന്‍ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിനെ ദില്ലി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (6 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ നിയമപരമായ നടപടിക്ക് പാർട്ടി എതിരല്ലെന്ന് ഷാഫി പറമ്പിൽ എം പി. രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോൾ പാർട്ടിയുടെ ഭാഗമല്ല  (6 hours ago)

Malayali Vartha Recommends