Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഇന്ത്യന്‍ നയതന്ത്രത്തെ പുച്ഛിക്കുന്ന ചൈനയോട് ? നയതന്ത്ര ചര്‍ച്ചകള്‍ പരാജയം നിലയുറപ്പിച്ച് ഇന്ത്യന്‍ കരസേന ജിങ് പിങ്ങിന്റെ വ്യാളികള്‍ കണ്ടം വഴി ഓടും

23 SEPTEMBER 2020 11:26 AM IST
മലയാളി വാര്‍ത്ത

ചര്‍ച്ചകളും കരാറുകളുമെല്ലാം മനുഷ്യരുമായി നടത്തുന്നതാണ് ബുദ്ധി .ചൈനക്കാര്‍ നാലുമനുഷ്യരെ പോലെയല്ല പെരുമാറുന്നതെന്ന് സുബ്രഹ്മണ്യം ജയ്ശങ്കറിന് പത്തു മുപ്പത്തഞ്ചു കൊല്ലത്തെ നയതന്ത്ര പരിചയം കൊണ്ട് വ്യക്തമായതാണ് .അദ്ദേഹത്തിന്റെ ഓരോ ചുവടും വളരെ ശ്രദ്ധയോടെ വയ്ക്കുന്നത് രാജ്യത്തിന്റെ നയതന്ത്ര ഭാവിയുടെ സുരക്ഷയെ കരുതിയും വളര്‍ച്ചയെകരുതിയുമെല്ലാമാണ് .അന്താരാഷ്ട്ര തലത്തില്‍ ചൈന സ്വീകരിച്ചു പോരുന്ന നിലപാടുകള്‍ ആര്‍ക്കും മറക്കാന്‍ കഴിയില്ല .

ഭീകരവാഴ്ചയ്ക്ക് വളം വയ്ക്കാന്‍ ആവുന്നതൊക്കെ പാകിസ്ഥാനുവേണ്ടി ചെയ്തുകൊടുക്കുന്ന .....നിലവില്‍ കൊടുത്തുകൊണ്ടിരിക്കുന്ന ജിങ് പിംഗ് ഭരണകൂടത്തില്‍ സമാധാനമാഗ്രഹിക്കുന്ന ഇന്ത്യയ്ക്ക് യുദ്ധത്തിലൂടെ അല്ലാതെ പിടിച്ചുനില്‍ക്കാന്‍ കഴിയില്ല എന്ന അവസ്ഥയായിക്കഴിഞ്ഞു .ഇന്ത്യന്‍ ഭരണഘടനയുടെ അന്തസത്ത ഉള്‍കൊള്ളാനും ബഹുമാനിക്കാനും കഴിയാത്തവരുമായി സഹകരണം തുടരേണ്ടതില്ല എന്ന വ്യവസ്ഥിതി സ്വീകരിക്കുമ്പോഴും എന്തുവന്നാലും അധിനിവേശമാണ് തങ്ങളുടെ പ്രധാന ലക്ഷ്യം എന്ന കാര്യത്തില്‍ അടിയുറച്ചു നില്‍ക്കുകയാണ് ചൈനീസ് ഭരണകൂടം .ജിങ് പിങ്ങിന്റെ വലം കൈയ്യായി പ്രവര്‍ത്തിക്കുന്ന വാങ് യിയുമായി ചര്‍ച്ച നടത്തുന്നത് പരിഹാസ്യമാണ് എന്ന് തന്നെയാണ് ജയശങ്കര്‍ കരുതിയിരുന്നത് .


അദ്ദേഹത്തിന്റെ നിഗമനം തെറ്റിയില്ല എന്നുമാത്രമല്ല കൂടുതല്‍ പ്രകോപനം ഉണ്ടാക്കുന്ന നടപടികളിലേക്ക് ചൈന കടന്നിരിക്കുന്നു എന്ന് തന്നെയാണ് വ്യക്തമാകുന്നതും .ചൈനയുമായി കമാന്റര്‍ തലത്തിലുള്ള ചര്‍ച്ച ഇന്ത്യന്‍ സൈനികര്‍ നടത്തിയപ്പോഴാണ് നെറികെട്ട നടപടികള്‍ അവരുടെ ഭാഗത്തു നിന്ന് ഉണ്ടായത് .അവരുമായി ചര്‍ച്ച നടത്തുമ്പോള്‍ അതിര്‍ത്തിയില്‍ കൂടുതല്‍ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കേണ്ടത് അനിവാര്യമായി മാറുകയാണ് .അതിനാല്‍ തന്നെ മോസ്‌കോയില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷം ഇന്ത്യന്‍ സൈന്യം കൂടുതല്‍ കരുതല്‍ നടപടികളാണ് സ്വീകരിച്ചത് .

ഇന്ത്യ ചൈന സേനാ കമാന്‍ഡര്‍മാര്‍ തമ്മില്‍ 14 മണിക്കൂര്‍ നടത്തിയ മാരത്തണ്‍ കൂടിക്കാഴ്ചയ്ക്കു ശേഷവും അതിര്‍ത്തിയിലെ സംഘര്‍ഷത്തിനു വ്യക്തമായ പരിഹാരം തെളിഞ്ഞില്ല. സ്ഥിതി സങ്കീര്‍ണമാണെന്നും വരും ആഴ്ചകളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണ്ടിവരുമെന്നും സേനാ വൃത്തങ്ങള്‍ പറഞ്ഞു.എന്നാല്‍ അപ്പോഴും ശാശ്വതമായ പരിഹാരമോ ഉചിതമായ നടപടിക്രമമോ ചൈനയുടെ ഭാഗത്തുനിന്നും ഉണ്ടാവില്ല എന്നുതന്നെയാണ് കരുതപ്പെടുന്നത് .
പ്രശ്‌നപരിഹാരം നീണ്ടതോടെ, അതിര്‍ത്തിയില്‍ സന്നാഹങ്ങള്‍ കൂടുതല്‍ ശക്തമാക്കാനുള്ള നടപടികളും സേന വേഗത്തിലാക്കി. ശൈത്യകാലത്തും അതിര്‍ത്തിയിലുടനീളം സേനാംഗങ്ങളെ നിലനിര്‍ത്തും എന്നാണ് വ്യക്തമാകുന്നത്.

കൊടും തണുപ്പിനെ നേരിടാന്‍ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത പ്രത്യേക ടെന്റുകള്‍ അതിര്‍ത്തിയിലെത്തിച്ചു.പാംഗോങ് തടാകത്തോടു ചേര്‍ന്നുള്ള മലനിരകള്‍, ചുഷൂല്‍, ഗോഗ്ര, ഡെപ്‌സാങ് എന്നിവയടക്കം സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്നെല്ലാം പിന്മാറണമെന്ന ഇന്ത്യയുടെ ആവശ്യം പൂര്‍ണമായി അംഗീകരിക്കാന്‍ ചൈന തയാറായിട്ടില്ല.

സംഘര്‍ഷം ആരംഭിക്കുന്നതിനു മുന്‍പ് ഏപ്രില്‍ അവസാന വാരം അതിര്‍ത്തിയിലെ സ്ഥിതി പുനഃസ്ഥാപിക്കുകയല്ലാതെ മറ്റൊരു ഒത്തുതീര്‍പ്പിനും ഒരുക്കമല്ലെന്ന നിലപാടിലാണ് ഇന്ത്യ.പിന്‍മാറ്റത്തിനുള്ള രൂപരേഖ തയാറാക്കാനാണ് ഇരു സേനകളും അതിര്‍ത്തിയിലെ കൂടിക്കാഴ്ചയില്‍ ശ്രമിച്ചത്. ഇക്കാര്യത്തില്‍ ചൈനയുടെ ഭാഗത്തു നിന്നു പൂര്‍ണ സഹകരണമുണ്ടായില്ലെന്നാണു സൂചന. പാംഗോങ് അടക്കമുള്ള തര്‍ക്ക മേഖലകള്‍ തങ്ങളുടേതാണെന്ന വിചിത്ര വാദമാണു ചൈന ഉയര്‍ത്തുന്നത്.

അതിനാല്‍ തന്നെ ഏതുസമയത്തു വേണമെങ്കിലും യുദ്ധമുഖത്തു നിന്നേക്കാം എന്ന അവസ്ഥയുടെ ഭാഗമായി തന്നെ ഇന്ത്യന്‍ സൈനികര്‍ അതിര്‍ത്തിയില്‍ നിലകൊള്ളുന്നത് .പ്രകോപനപരമായ ഏതു സാഹചര്യത്തെ നേരിടാനും സൈനികര്‍ക്ക് പൂര്‍ണ അനുമതി പ്രധാനമന്ത്രി ഉറപ്പുനല്കിയതോടെ ശക്തമായ തിരിച്ചടി നല്‍കാന്‍ തന്നെയാണ് ഒരുങ്ങിനില്‍ക്കുന്നത് .ചൈനയുടെ കടല്‍ അധിപത്യത്തെയും വിദേശ നയങ്ങളെയും വ്യാപാര തന്ത്രങ്ങളെയും എതിര്‍ക്കാന്‍ തുടങ്ങിയ ഇന്ത്യയെ പ്രഖ്യാപിത ശത്രുവായി തന്നെയാണ് കണക്കാക്കിയിരിക്കുന്നത് .അതിനാല്‍ തന്നെ ഇന്ത്യ മുന്നോട്ട് വച്ച സമാധാന ഉപാധികള്‍ ചൈന ഉള്‍കൊള്ളാന്‍ തയ്യാറാകില്ല എന്നത് വ്യക്തമാണ് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (1 hour ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (3 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (3 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (3 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (3 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (3 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (4 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (4 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (4 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (4 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (4 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (5 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (6 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (8 hours ago)

Malayali Vartha Recommends