കോർ കമാൻഡർ തലത്തിൽ ആറാംവട്ട ചർച്ച കഴിഞ്ഞു; ഏഴാം വട്ട കമാൻഡർ തല ചർച്ചകൾ എത്രയും പെട്ടെന്ന് നടത്താൻ നീക്കം; സമവായം വീഴ്ച വരാതെ നടപ്പാക്കാൻ ശ്രമം

അതിർത്തിയിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഇന്ത്യ-ചൈന സംയുക്ത പ്രസ്താവന. കോർ കമാൻഡർ തലത്തിൽ ഇന്നലെ നടന്ന ആറാംവട്ട ചർച്ചയുടെ തുടർച്ചയായാണ് പ്രസ്താവന പുറത്തു വന്നത് . സെപ്തംബർ 21ന് ഇന്ത്യയും ചൈനയും കമാൻഡർതലത്തിൽ ചർച്ചകൾ നടത്തിയിരുന്നു. അതിർത്തിയിലെ സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനെ കുറിച്ച് ഇരുവിഭാഗങ്ങളും അഭിപ്രായങ്ങൾ കൈമാറി.
ഇരു രാജ്യങ്ങളും ചർച്ചയിലൂടെ എത്തിച്ചേർന്ന സമവായം വീഴ്ച വരാതെ നടപ്പാക്കാനും ഇരുഭാഗങ്ങളും തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്താനും തീരുമാനമായി. തെറ്റിദ്ധാരണകൾ അകറ്റാനും അതിർത്തിയിലെ മുൻനിരയിലേക്ക് കൂടുതൽ സൈന്യത്തെ അയക്കുന്നത് നിർത്താനും നിലപാട് മാറ്റുന്നതിലെ ഏകപക്ഷീയത ഒഴിവാക്കാനും പ്രശ്നങ്ങൾ സങ്കീർണമാക്കുന്നതിൽ നിന്നും ഒഴിഞ്ഞുനിൽക്കാനും ധാരണയായതായും ഇന്ത്യയും ചൈനയും സംയുക്തപ്രസ്തവനയിൽ അറിയിച്ച
ഏഴാം വട്ട കമാൻഡർ തല ചർച്ചകൾ എത്രയും പെട്ടെന്ന് നടത്താനും അതിർത്തി സങ്കീർണതകൾ പൂർണമായും ഒഴിവാക്കുന്നതിനുള്ള കൂടുതൽ നടപടികൾ കൈക്കൊണ്ട് അതിർത്തിയിലെ ശാന്തിയും സമാധാനവും പുനസ്ഥാപിക്കാൻ സംയുക്തമായി പ്രവർത്തിക്കുമെന്ന് ഇരുവിഭാഗവും പ്രസ്താവയിൽ അറിയിച്ചു. പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നീക്കമാണ് ഇന്ത്യയും ചൈനയും അതിർത്തി നടത്തിക്കൊണ്ടിരിക്കുന്നത്... പ്രതികൂലമായ കാലാവസ്ഥയാണ് ഇനി അവിടെ വരാൻ പോകുന്നത് കാരണം അതിശൈത്യം കാലാവസ്ഥയാണ് ഇനി ആ പ്രദേശങ്ങളിൽ ഉണ്ടാകാൻ പോകുന്നത്.... കാലാവസ്ഥ നേരിടാൻ ഞങ്ങൾ പ്രാപ്തരാണ് ഇന്ത്യൻ സൈന്യം അറിയിക്കും പോഴും അവരെ സംരക്ഷിക്കുക രാജ്യത്തിന്റെ ഉത്തരവാദിത്വമാണ്. അതുകൊണ്ടുതന്നെ കാര്യങ്ങളെ രമ്യമായി പരിഹരിച്ചു മുന്നോട്ടു പോകുന്നതാണ് രാജ്യങ്ങൾക്ക് കുറേക്കൂടി നല്ലത് .
https://www.facebook.com/Malayalivartha
























