വീണ്ടും മോദി തരംഗം ! ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും

വീണ്ടും ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളുടെ പട്ടികയിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ പേരും എഴുതി ചേർത്തിരിക്കുകയാണ്. ടൈം മാഗസിന്റെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇടം പിടിച്ചിരിക്കുന്നത്. ഈ പട്ടികയില്‍ ഇടംപിടിച്ച ഇന്ത്യയില്‍ നിന്നുള്ള ഏക രാഷ്ട്രീയ നേതാവ് മോദി മാത്രമാണ് എന്ന പ്രത്യേകതയും ഇതിനു പിന്നിലുണ്ട്.
ടൈം മാഗസിന്റെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയില്‍ മുമ്പും പ്രധാനമന്ത്രി ഇടം നേടിയിട്ടുണ്ട്. 2014 ല്‍ അധികാരത്തില്‍ വന്നതിനുശേഷം പട്ടികയില്‍ നാല് തവണ മോദിയ്ക്ക് ഇടം ലഭിച്ചു. 2014, 2015, 2017, വര്‍ഷങ്ങളിലാണ് അദ്ദേഹം പട്ടികയില്‍ ഇടം നേടിയത്. ഇന്ത്യ ടുഡേ-കാര്‍വി ഇന്‍സൈറ്റ് മൂഡ് ഓഫ് നേഷന്‍ സര്‍വേയില്‍ പ്രധാനമന്ത്രി മോദിയെ രാജ്യത്തെ ഏറ്റവും ജനപ്രിയ നേതാവായി തിരഞ്ഞെടുത്തിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ലോകത്തിലെ ഏറ്റവും തലയെടുപ്പുള്ള നേതാവായി മാറിക്കഴിഞ്ഞു.
https://www.facebook.com/Malayalivartha
























