ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളുടെ സംവിധാനത്തില്‍ നുഴഞ്ഞുകറാന്‍ ചൈനീസ് ഹാക്കര്‍മാര്‍ ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ടുകൾ .

ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യയെ പ്രകോപിപ്പിക്കുന്നത് പോരാഞ്ഞിട്ട് ബഹിരാകാശത്തും ചൈനയുടെ ആക്രമണം. ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളുടെ സംവിധാനത്തില്‍ നുഴഞ്ഞുകറാന്‍ ചൈനീസ് ഹാക്കര്‍മാര്‍ ശ്രമം നടത്തുന്നതായും റിപ്പോര്‍ട്ടുകൾ .
അമേരിക്ക ആസ്ഥാനമായ ചൈന എയ്റോസ്പേസ് സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം . 2012 മുതല്‍ 2018 വരെ ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളുടെ കംപ്യൂട്ടര്‍ സംവിധാനത്തില്‍ നുഴഞ്ഞുകയറാനായി ചൈനീസ് ഹാക്കര്‍മാര്‍ ശ്രമിക്കുന്നുണ്ടെന്നാണ് പറയുന്നു . 2017ല്‍ ഇന്ത്യയുടെ ഉപഗ്രഹ നിയന്ത്രണ സംവിധാനത്തില്‍ കയറിപ്പറ്റാനായി ചൈന നടത്തിയ ശ്രമമാണ് ഒടുവിലത്തേതെന്നും ഇതില്‍ പറയുന്നു . അമേരിക്കന്‍ എയര്‍ഫോഴ്സ് മേധാവി, അമേരിക്കന്‍ ബഹിരാകാശ ഓപ്പറേഷന്‍സിന്റെ മേധാവി തുടങ്ങിയവരെ സഹായിക്കുന്നതിന് വേണ്ടിയുള്ള സ്ഥാപനമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയ ചൈന എയ്റോസ്പേസ് സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ട്. അമേരിക്കന്‍ പ്രതിരോധ വകുപ്പിലും ഗവണ്‍മെന്റിലും എടുക്കുന്ന നയതീരുമാനങ്ങളെ സ്വാധീനിക്കുന്നതാണ് ഇവരുടെ റിപ്പോര്‍ട്ടുകള്‍.
2012ല്‍ ഐഎസ്‌ആര്‍ഒയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലാബോറട്ടറിയുടെ നിയന്ത്രണം പൂര്‍ണമായും കൈക്കലാക്കാന്‍ ചൈനീസ് ഹാക്കര്‍മാര്‍ ശ്രമം നടത്തിയിരുന്നു. ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ ആക്രമണമായിരുന്നു അത്. ശത്രുരാജ്യത്തിന്റെ ചാര ഉപഗ്രഹങ്ങളെ ബഹിരാകാശത്തുവെത്ത് വെച്ച് തകര്‍ക്കാന്‍ കഴിയുന്ന ആന്റി സാറ്റലൈറ്റ് മിസൈല്‍ സംവിധാനം ഇന്ത്യ വികസിപ്പിച്ചിരുന്നു. ഇതിനെ മറികടക്കുന്നതിനുള്ള പദ്ധതികളും ചൈന ആവിഷ്‌കരിച്ചിട്ടുണ്ടെന്നും യുഎസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാൽ ഈ ചൈനീസ് ആക്രമണങ്ങള്‍ എവിടെ നിന്നാണ് നടത്തുന്നതെന്ന് മനസ്സിലാക്കാന്‍ ഐഎസ്‌ആര്‍ഒയ്ക്ക് സാധിച്ചിട്ടില്ല. ഹാക്കിങ് ശ്രമങ്ങളില്‍ ഐഎസ്‌ആര്‍ഒയുടെ കംപ്യൂട്ടര്‍ സംവിധാനം കീഴ്പ്പെട്ടില്ലെന്നാണ് എയ്റോസ്പേസ് സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha
























