നടി പായല്‍ ഘോഷിന്റെ പരാതിയില്‍ അനുരാഗ് കശ്യപിനെതിരെ ബലാത്സംഗകേസ് രജിസ്റ്റര്‍ ചെയ്തു

നടി പായല്‍ ഘോഷിന്റെ പരാതിയില്‍ അനുരാഗ് കശ്യപിനെതിരെ ബലാത്സംഗകേസ് രജിസ്റ്റര്‍ ചെയ്തു. മുംബയ് വെര്‍സോവ പൊലീസാണ് കശ്യപിനെതിരെ കേസെടുത്തത്. ദിവസങ്ങള്‍ക്ക് മുന്നേ നടി പായല്‍ ഘോഷ് കശ്യപിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ ലൈംഗികാരോപണം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു . കശ്യപിന്റെ വീട്ടില്‍ വച്ചു നടന്ന കൂടിക്കാഴ്ചയില്‍ തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പായല്‍ ഘോഷ് പറഞ്ഞത് ..
ചൊവ്വാഴ്ച വൈകിട്ട് അഭിഭാഷകന്‍ നിതില്‍ സത്പുതിനൊപ്പം നേരിട്ട് പൊലീസ് സ്റ്റേഷനില്‍ എത്തിയാണ് നടി പരാതി നല്‍കുകയായിരുന്നു . ആദ്യം മുംബയ് ഒഷിവാര പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കാന്‍ തീരുമാനിച്ചത്. വനിതാ പൊലീസിന്റെ അഭാവത്താല്‍ വെര്‍സോവ സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു എന്ന് പായലിന്റെ അഭിഭാഷകന്‍ നിതിന്‍ സത്പുത് . പരാതി ലഭിച്ച കാര്യം വെര്‍സോവ പൊലീസ് സ്ഥിരീകരിച്ചു . 2013ല്‍ വെര്‍സോവയില്‍ വച്ച് കശ്യപ് ബലാത്സംഗം ചെയ്തെന്നാണ് പായല്‍ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ കശ്യപിനെ ചോദ്യം ചെയ്യും.
എന്നാല്‍ പായലിന്റെ ആരോപണം വാസ്തവ വിരുദ്ധമാണെന്ന് നേരത്തെ കശ്യപ് തള്ളിയിരുന്നു. ' ബോംബെ വെല്‍വെറ്റ് ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ലൈംഗികാതിക്രമം നടന്നതെന്നാണ് പായല്‍ ആരോപിച്ചിരുന്നത്. ആദ്യ രണ്ട് തവണ കശ്യപിന്റെ വീട്ടില്‍ വച്ച് ദുഃരനുഭവം ഒന്നും ഉണ്ടായില്ലെന്നും എന്നാല്‍ മൂന്നാം തവണ വീട്ടിലേക്ക് ക്ഷണിക്കപ്പെട്ടപ്പോള്‍ മോശം രീതിയിലാണ് കശ്യപ് പെരുമാറിയതെന്നും പായല്‍ പറയുന്നു.
https://www.facebook.com/Malayalivartha
























