മുസ്ലിം സമുദായത്തെ അധിക്ഷേപിച്ചു ;സുദര്ശന് ടി വിക്കെതിരെ കേന്ദ്രം സുപ്രീംകോടതിയില്‍
സുദര്ശന് ടി.വി പ്രോഗ്രാം കോഡ് ലംഘിച്ചതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ . മുസ്ലീം സമുദായത്തെ അധിക്ഷേപിക്കുന്നുവെന്ന കാരണത്താല്‍ സുദര്ശന് ടി.വിയുടെ ചാനല്‍ പരിപാടി പ്രക്ഷേപണം ചെയ്യുന്നത് നിര്‍ത്തിവയ്ക്കാന്‍ നേരത്തെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. സുദര്ശന് ടി.വി അവതരിപ്പിക്കുന്ന ബിന്ദാസ് ബോല്‍ എന്ന പരിപാടിയാണ് സുപ്രീം കോടതി തടഞ്ഞത്. ഇതിനുപിന്നാലെയാണ് ചാനല്‍ പ്രോഗ്രാം കോഡ് ലംഘിച്ചെന്ന് കേന്ദ്രവും വ്യക്തമാക്കിയിരിക്കുന്നത്.
യു.പി.എസ്.സിയിലേക്ക് മുസ്ലീങ്ങള്‍ നുഴഞ്ഞുകയറുകാണെന്നാണ് ടി.വി പരിപാടിയില്‍ പറഞ്ഞിരുന്നത്. പരിപാടി മുസ്ലീം സമുദായത്തെ അധിക്ഷേപിക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. സുദര്ശന് ടി.വിക്കെതിരെയുള്ള നടപടി റിപ്പോര്‍ട്ട് നല്കാന് കേന്ദ്രത്തോട് സുപ്രീംകോടതി നിര്‍ദേശിച്ചു. ചാനല്‍ പരിപാടി മുസ്ലീങ്ങളെ അപമാനിക്കുന്നതാണെന്നും നിങ്ങള്‍ക്ക് ഒരു സമുദായത്തെ പ്രത്യേക സന്ദര്‍ഭത്തില്‍ ലക്ഷ്യം വയ്ക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
https://www.facebook.com/Malayalivartha