ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ ആനി രാജയുമെന്ന് കുറ്റപത്രം, വിദ്വേഷ പ്രസംഗം നടത്തിയ കപില്‍ മിശ്രയുടെ പങ്കിനെക്കുറിച്ചു വ്യക്തമാക്കിയിട്ടില്ല

സിപിഐ നേതാവും ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ആനി രാജ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍പങ്കുണ്ടെന്ന് പൊലീസിന്റെ കുറ്റപത്രം.
കുറ്റപത്രത്തിലുള്ള പ്രമുഖരില്‍ സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ്, സന്നദ്ധപ്രവര്‍ത്തകരായ ഹര്‍ഷ് മന്ദര്‍, അഞ്ജലി ഭരദ്വാജ്, സിനിമാസംവിധായകന്‍ രാഹുല്‍ റോയ് തുടങ്ങിയവരും ഉള്‍പ്പെടുന്നു.
ഫെബ്രുവരിയില്‍ ആനി രാജ, അഞ്ജലി ഭരദ്വാജ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന 'മഹിള ഏക്താ യാത്ര' കലാപത്തിന്റെ ഒരുക്കമായിരുന്നെന്നാണ് ആരോപണം.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ഉള്‍പ്പെടെയുള്ളവര്‍ക്കു ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാരോപിക്കുന്ന പൊലീസ് പക്ഷേ, വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവ് കപില്‍ മിശ്ര ഉള്‍പ്പെടെയുള്ളവരുടെ പങ്കിനെക്കുറിച്ചു വ്യക്തമാക്കിയിട്ടുമില്ല.
https://www.facebook.com/Malayalivartha
























