കാണണമെന്നാവശ്യപ്പെട്ട് കാമുകി കാമുകനെ വീട്ടില്‍ വിളിച്ചു വരുത്തി.... പതിനേഴുകാരനെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി.... കാമുകനെ മര്‍ദ്ദിക്കുന്നതു കണ്ട പെണ്‍കുട്ടി വീട്ടില്‍ നിന്നിറങ്ങിയോടി, ഒടുവില്‍.....

കാണണമെന്നാവശ്യപ്പെട്ട് കാമുകി കാമുകനെ വീട്ടില്‍ വിളിച്ചു വരുത്തി.... പതിനേഴുകാരനെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി.... സുഹൃത്തിന് ഗുരുതര പരിക്ക്. കാമുകനെ വീട്ടുകാര്‍ മര്‍ദ്ദിക്കുന്നത് കണ്ട പെണ്‍കുട്ടി രണ്ട് കിലോമീറ്ററോളം ദൂരം ഓടി പതിനേഴുകാരന്റെ വീട്ടില്‍ എത്തി സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു . തുടര്‍ന്ന് കാണാതായ പെണ്‍കുട്ടിയെ പൊലീസ് പിന്നീട് കണ്ടെത്തുകയായിരുന്നു .
സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു . മഥുര ജില്ലയിലെ നഗ്ല ഭാരതീയ ഗ്രാമത്തില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത് . ഗുജ്ജാര്‍ വിഭാഗത്തില്‍പ്പെട്ടയാളാണ് 17 കാരന്‍ . പതിനാലുകാരി താക്കൂര്‍ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയാണ്. ഇരുവരും സ്‌കൂളില്‍ വച്ച് പരിചയപ്പെട്ട് പ്രണയത്തിലാകുകയായിരുന്നു. കാണണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി വീട്ടിലേക്ക് വിളിച്ചതിനെ തുടര്‍ന്നാണ് പതിനേഴുകാരന്‍ കൂട്ടുകാരനൊപ്പം വീട്ടിലെത്തിയത് എത്തിയത്.
ഇരുവരെയും കണ്ട നാട്ടുകാരും പെണ്‍കുട്ടിയുടെ വീട്ടുകാരും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. വിവരം അറിഞ്ഞ് കൗമാരക്കാരന്റെ വീട്ടുകാര്‍ സ്ഥലത്ത് എത്തിയപ്പോഴേക്കും ഇയാള്‍ മരിച്ചിരുന്നു . പൊലീസിന്റെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു .കൗമാരക്കാരനെ വീട്ടിലേക്ക് വിളിച്ചത് താന്‍ ആയതിനാല്‍ വീട്ടുകാര്‍ തന്നെയും മര്‍ദ്ദിക്കുമെന്ന് ഭയന്ന പെണ്‍കുട്ടി കൃഷിയിടത്തില്‍ ഒളിച്ചിരുന്നു . പൊലീസെത്തി മണിക്കൂറുകളോളം തെരച്ചില്‍ നടത്തിയാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha
























