Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന വിവാദ തൊഴില്‍ കോഡുകള്‍ പാര്‍ലമെന്റ് പാസാക്കി

24 SEPTEMBER 2020 08:26 AM IST
മലയാളി വാര്‍ത്ത

തൊഴില്‍ അന്തരീക്ഷത്തിലും തൊഴിലാളികളുടെ അവകാശങ്ങളിലും ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന തൊഴില്‍ കോഡുകള്‍ രാജ്യസഭയിലും പാസ്സായി. കോവിഡ് കാലത്തെ പാര്‍ലമെന്റ് സമ്മേളനവും അവസാനിച്ചു.

തൊഴിലാളിയെ പിരിച്ചുവിടാന്‍ തൊഴിലുടമയ്ക്ക് വിശാലമായ സ്വാതന്ത്ര്യങ്ങള്‍ നല്‍കുന്നതും സമരം ചെയ്യാനുള്ള തൊഴിലാളിയുടെ അവകാശത്തിന് കടുത്തനിയന്ത്രണങ്ങള്‍ കൊണ്ടുവന്ന് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിനു കൂച്ചുവിലങ്ങിടുന്നതുമായ നിയമങ്ങള്‍ ലോക്സഭയില്‍ ചൊവ്വാഴ്ച പാസായിരുന്നു.

പാര്‍ലമെന്റ് പാസാക്കിയത് വ്യവസായ ബന്ധ കോഡ് 2020, സാമൂഹിക സുരക്ഷാ കോഡ് 2020, ജോലി സ്ഥലത്തെ തൊഴില്‍ സുരക്ഷാ, ആരോഗ്യ, തൊഴില്‍ സാഹചര്യങ്ങള്‍ 2020 എന്നീ ബില്ലുകളാണ്. കാര്‍ഷികബില്ലില്‍ പ്രതിഷേധിച്ച് സഭ ബഹിഷ്‌കരിച്ച പ്രതിപക്ഷത്തിന്റെ അഭാവത്തില്‍ ശബ്ദവോട്ടോടെയാണ് ബില്‍ രാജ്യസഭ പാസാക്കിയത്.

2019 ഓഗസ്റ്റില്‍ മിനിമം വേതനം ഉറപ്പാക്കുന്ന വേജ് കോഡ് പാര്‍ലമെന്റ് പാസാക്കിയിരുന്നു. ഇതും കൂടി ഉള്‍പ്പെടെ 29 കേന്ദ്ര തൊഴില്‍ നിയമങ്ങള്‍ക്കു പകരം നാലു തൊഴില്‍ കോഡുകളായിരിക്കും ഇനി രാജ്യത്ത് ഉണ്ടായിരിക്കുക. ഫാക്ടറീസ് നിയമം, വ്യവസായ തര്‍ക്കപരിഹാരനിയമം, ട്രേഡ് യൂണിയന്‍ നിയമം, ഖനി നിയമം, ഇ.പി.എഫ്. നിയമം, ഇ.എസ്.ഐ. നിയമം, പ്രസവാനുകൂല്യ നിയമം എന്നിവ അടക്കമുള്ളവയാണ് പുതിയ തൊഴില്‍ കോഡില്‍ ലയിച്ചിട്ടുള്ളത്.

വ്യവസായ ബന്ധകോഡ് (ഐ.ആര്‍. കോഡ്): 300 വരെ ജോലിക്കാരുള്ള കമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുമതിയില്ലാതെ ജീവനക്കാരെ പിരിച്ചുവിടാന്‍ അവകാശം. നിലവില്‍ 100-ല്‍ താഴെ ജീവനക്കാരുള്ള വ്യവസായ സ്ഥാനപങ്ങള്‍ക്കേ ഈ അവകാശമുള്ളു. സമരം ചെയ്യണമെങ്കില്‍ ജീവനക്കാര്‍ കുറഞ്ഞത് 60 ദിവസം മുമ്പ് നോട്ടീസ് നല്‍കണം. ട്രിബ്യൂണലിനു മുന്നിലോ, നാഷണല്‍ വ്യവസായിക ട്രിബ്യൂണലിലോ നടപടികള്‍ തുടരുന്നതിനിടെ സമരം പാടില്ല. സമരത്തിന്റെ നിര്‍വചനം മാറ്റും, 50 ശതമാനത്തിലേറെ ജീവനക്കാര്‍ കൂട്ടത്തോടെ അവധി എടുത്താല്‍ സമരമായി കണക്കാക്കും. കോഡ് എല്ലാവിധ വ്യവസായങ്ങള്‍ക്കും ബാധകം.
ജീവനക്കാര്‍ക്കുള്ള സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ മുന്നൂറിലേറെ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ മതി. 300ല്‍ കുറവ് ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ മേധാവികളുടെ ഇഷ്ടപ്രകാരമുള്ള സേവനവ്യവസ്ഥകള്‍ കൊണ്ടുവരാനിടയാക്കും.

സാമൂഹിക സുരക്ഷാ കോഡ്് (എസ്.എസ്. കോഡ്): അസംഘടിത തൊഴിലാളികള്‍, ഗിഗ് തൊഴിലാളികള്‍ (യൂബര്‍, സൊമാറ്റോ പോലെ ടെക് അധിഷ്ഠിത കരാര്‍ തൊഴില്‍), പ്ലാറ്റ്ഫോം തൊഴിലാളികള്‍ എന്നിവര്‍ക്ക് സാമൂഹിക സുരക്ഷാ ഫണ്ട് രൂപീകരിക്കും. ദേശീയ സാമൂഹിക സുരക്ഷാ ബോര്‍ഡിനായിരിക്കും ഉത്തരവാദിത്തം. ജീവിത, ഭിന്നശേഷി ഇന്‍ഷുറന്‍സ്, പ്രോവിഡന്റ് ഫണ്ട്, ആരോഗ്യ, പ്രസവ ആനൂകൂല്യങ്ങള്‍ എന്നിവ ഈ വിഭാഗത്തിലുള്ള തൊഴിലാളികള്‍ക്കും ലഭ്യമാക്കും. അസംഘടിത മേഖലയിലെ 40 കോടി പേര്‍ക്ക് ഗുണകരമാകുമെന്ന് സര്‍ക്കാര്‍.

തൊഴിലിട സുരക്ഷാ കോഡ് (ഒ.എസ്.സി. കോഡ്): സുരക്ഷ, അവധി, ജോലിസമയം, തൊഴിലാളിയുടെ സമ്മതം എന്നിവയോടെ വനിതാതൊഴിലാളികളെ രാത്രിയും ജോലി ചെയ്യിക്കാം. ഇതര സംസ്ഥാന കുടിയേറ്റ തൊഴിലാളികള്‍ക്കായുള്ള 1979ലെ നിയമവും മറ്റ് 13 നിയമങ്ങളും പരിഷ്‌കരിക്കും. സ്വന്തം നാട്ടില്‍നിന്ന് മറ്റൊരു സംസ്ഥാനത്ത് തൊഴില്‍ തേടി എത്തി 18000 രൂപ വരെ പ്രതിമാസം സമ്പാദിക്കുന്നവരാകും കുടിയേറ്റ തൊഴിലാളി എന്ന നിര്‍വചനത്തില്‍ വരുന്നത്. ജോലിസ്ഥലത്തിന് സമീപം താല്‍ക്കാലിക താമസമൊരുക്കണമെന്ന മുന്‍നിര്‍ദേശം പിന്‍വലിക്കും. പകരം തൊഴില്‍സ്ഥലത്തുനിന്ന് സ്വന്തം നാട്ടിലേക്കുള്ള യാത്രാക്കൂലി നല്‍കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (3 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (3 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (3 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (3 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (4 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (5 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (6 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (7 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (7 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (7 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (7 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (7 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (7 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (8 hours ago)

Malayali Vartha Recommends