മഹാരാഷ്ട്രയിലെ ഭീവണ്ടി നഗരത്തില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 41 ആയി...

മഹാരാഷ്ട്രയിലെ ഭീവണ്ടി നഗരത്തില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 41 ആയി. ഇതില്‍ 18 പേര്‍ 2 ഉം 15ഉം വയസ്സുള്ള കുട്ടികളാണ്. ഇന്നലെ രാത്രിയോടെയാണ് കൂടുതല്‍ മരണങ്ങള്‍ സ്ഥിരീകരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 3.40 ഓടെയാണ് ഭീവണ്ടിയിലെ പട്ടേല്‍ കോമ്ബൗണ്ടിലുള്ള മൂന്നുനില കെട്ടിടം തകര്‍ന്നത്.
43 വര്‍ഷം പഴക്കമുള്ള കെട്ടിടത്തില്‍ 40 ഫല്‍റ്റുകളിലായി 150 പേരാണ് താമസിച്ചിരുന്നത്. അപകടമുണ്ടായ ഉടന്‍ എന്‍ഡിആര്‍എഫ് ഉള്‍പ്പെടെയുള്ളവര്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തി. രക്ഷാപ്രവര്‍ത്തനം ഇന്നും തുടരും. തകര്‍ന്ന കെട്ടിടം അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളുടെ പട്ടികയിലായിരുന്നില്ല. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha
























