ഏഴ് സംസ്ഥാനങ്ങളിലെ 60 ജില്ലകളാണ് കോവിഡ് സംബന്ധിച്ച് ആശങ്കയുളവാക്കുന്നതെന്ന് പ്രധാനമന്ത്രി
കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ഏഴ് സംസ്ഥാനങ്ങളിലെ 60 ജില്ലകളാണ് ആശങ്കയുണ്ടാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.
കേന്ദ്ര ഭരണ പ്രദേശമായ ഡല്‍ഹിയിലെയും മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ്, കര്‍ണാടക, ഉത്തര്‍ പ്രദേശ്, തമിഴ്നാട്, പഞ്ചാബ് എന്നി സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി നടത്തിയ വെര്‍ച്വല്‍ യോഗത്തില്‍ സംസാരിക്കവേയാണ് മോദി ിപ്രകാരം അഭിപ്രായപ്പെട്ടത്.
രാജ്യത്ത് എഴുന്നൂറിലേറെ ജില്ലകളുള്ളതില്‍ 60 ജില്ലകളുടെ കാര്യത്തില്‍ മാത്രമാണ് ആശങ്കയുള്ളത്. മൈക്രോ കണ്ടെയ്ന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു കൂടുതല്‍ ജാഗ്രത ഏര്‍പ്പെടുത്തണം.
രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും വ്യാപനം തടയുന്നതിലും കൂടുതല്‍ ശ്രദ്ധവേണമെന്നു പ്രധാനമന്ത്രി നിര്‍ദേശിച്ചു. തെറ്റായ പ്രചാരണങ്ങള്‍ തടയുന്നതിനും ശ്രദ്ധവേണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha