ജമ്മു കശ്മീരിൽ വീണ്ടും വെടിയൊച്ച; ഖാഗ് ബ്ലോക്ക് ഡെവലപ്മെന്റ് കൗൺസിൽ ചെയർമാൻ ഭൂപീന്ദർ സിങ്ങിനെ ഭീകരർ വെടിവച്ചു കൊന്നു
ജമ്മു കശ്മീരിൽ വീണ്ടും വെടിയൊച്ച മുഴങ്ങുന്നു.... ജമ്മുകാശ്മീരിലെ ഖാഗ് ബ്ലോക്ക് ഡെവലപ്മെന്റ് കൗൺസിൽ ചെയർമാൻ ഭൂപീന്ദർ സിങ്ങിനെ ഭീകരർ വെടിവച്ചു കൊന്നു. ബദാഗാം ജില്ലയിലെ ദൽവാഷിലുള്ള കുടുംബവീടിന് പുറത്തുവച്ചാണ് അദ്ദേഹം വെടിയേറ്റു മരിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. ബുധനാഴ്ച രാത്രി 7.45 -നാണ് ആക്രമണമുണ്ടായത്. അദ്ദേഹം സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു.
അദ്ദേഹത്തിന് രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷ ഏർപ്പെടുത്തിയിരുന്നു. സുരക്ഷാ ഗാർഡുകളെ ഖാഗ് പോലീസ് സ്റ്റേഷനിൽ ഇറക്കിയശേഷം കുടുംബ വീട്ടിലേക്ക് പോകവെയാണ് അദ്ദേഹത്തിന് വെടിയേറ്റത്. എന്നാൽ, പോലീസിനെ അറിയിക്കാതെയാണ് അദ്ദേഹം കുടുംബ വീട്ടിലേക്ക് പോയതെന്ന് ജമ്മു കശ്മീർ പോലീസ് പറഞ്ഞു. ശ്രീനഗറിലാണ് അദ്ദേഹം താമസിച്ചിരുന്നത്. വീണ്ടും ഭീകരർ ജമ്മുകശ്മീരിൽ തലപൊക്കുന്ന സാഹചര്യമാണ് ഇപ്പോൾ ഉടലെടുക്കുന്നത്.
https://www.facebook.com/Malayalivartha