Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

രാജ്നാഥ് സിങ് എന്ന പ്രതിരോധമന്ത്രി... രാജ്നാഥ് ചരിത്രം കുറിക്കുന്നു ചൈനയ്ക്ക് മേല്‍ ഇന്ത്യയുടെ ഐതിഹാസിക മുന്നേറ്റം

24 SEPTEMBER 2020 02:28 PM IST
മലയാളി വാര്‍ത്ത

ഇത് ചൈനയ്ക്ക് ഈ കാലഘട്ടത്തില്‍ കൊടുക്കാവുന്ന ഏറ്റവും ഉചിതമായ മറുപടിയാണ് .അന്യന്റെ കരഭൂമി ആഗ്രഹിക്കുന്ന നെറികെട്ട ഭരണാധികാരികളില്‍ ഒരാളായ ജിങ് പിങ്ങിന്റെ നാറിയ കള്ളക്കളികള്‍ക്ക് പരിസമാപ്തി കുറിക്കുന്നത് ഇന്ത്യ തന്നെയാകാനേ വഴിയുള്ളു .കാലം കഴിയുന്തോറും ഭൂവിസ്തൃതി കയ്യൂക്കിന്റെ ഭാഷയില്‍ വര്‍ധിപ്പിക്കാനാണ് ചൈനീസ് ശ്രമം .കാലാകാലങ്ങളായി തുടരുന്ന കമ്മ്യുണിസ്റ്റ് ഭരണത്തില്‍ പൊറുതിമുട്ടിയ ജനങ്ങള്‍ പ്രതികരിച്ചു തുടങ്ങി എന്ന് പറയാന്‍ കഴിയുന്ന അവസ്ഥയാണ് .

ഇന്ത്യയുടേയും നേപ്പാളിന്റെയും റഷ്യയുടെയും ഭൂമി ഒരേസമയം വെട്ടിപ്പിടിക്കാന്‍ കഴിയുന്ന തരത്തില്‍ കുതന്ത്രങ്ങള്‍ മെനയുന്ന തിരക്കിലാണ് ലിബറേഷന്‍ ആര്‍മി .ഇന്ത്യന്‍ കരസേനയുടെ താകീത് ഒന്നും തന്നെ അവര്‍ക്ക് ഒരു പുതിയ വിഷയമേ അല്ല എന്ന മട്ടിലാണ് ഇപ്പോഴും പെരുമാറ്റം .അവരുടെ ചൊല്‍പ്പടിക്ക് നിന്നുകൊണ്ട് ഭൂപടത്തില്‍ മാറ്റം വരുത്തിയ നേപ്പാളിന് ചൈന കൊടുത്തത് അടിയുഗ്രന്‍ പണി തന്നെയാണ് .ഈ വിഷയത്തില്‍ അടിപതറിയ നേപ്പാള്‍ നിലവിളിക്കുന്ന അവസ്ഥയിലാണ് .

എന്നിട്ടും ഇന്ത്യ ഇടപെടാന്‍ കൂട്ടാക്കാത്തത് എവിടം വരെ ചൈന പോകും എന്ന് കണക്കൂകൂട്ടാന്‍ തന്നെയാണ് .മോസ്‌കോയില്‍ പ്രതിരോധമന്ത്രിമാരുടെ ചര്‍ച്ചയില്‍ പങ്കെടുക്കവെ ഇന്ത്യയുടെ നയങ്ങള്‍ രാജ്നാഥ് സിങ് ആവര്‍ത്തിച്ചു പറഞ്ഞതാണ് .അതിനു പിന്നാലെ വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയില്‍ ജയശങ്കര്‍ വാങ് യി ചര്‍ച്ച കേവലം ചൈനയുടെ പ്രഹസനമാണ് എന്ന് വ്യക്തമായതാണ് .ചൈനയുടെ മുഖംമൂടി ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ വലിച്ചൂരിയ ജയശങ്കര്‍ ഇനിയും പ്രകോപനം തുടര്‍ന്നാല്‍ സര്‍വ്വസമാധാനവും ഇരുരാജ്യങ്ങള്‍ക്കിടയില്‍ തകരുമെന്ന സൂചനയും നല്‍കിയതാണ് .യൂറോപ്പിലെയും അമേരിക്കന്‍ ഭൂഖണ്ഡത്തിലെയും പല രാജ്യങ്ങള്‍ക്കിടയിലുള്ള അതിര്‍ത്തി കേവലം ഒരു വര കൊണ്ട് വരെ രേഖപ്പെടുത്തിയ പ്രദേശങ്ങള്‍ നിലനില്‍ക്കെ ചൈനീസ് അധമരുടെ അട്ടിമറി മുന്‍കൂട്ടിക്കണ്ട് ദശലക്ഷം കോടികള്‍ ചെലവഴിച്ചാണ് ഇന്ത്യ അതിര്‍ത്തിയില്‍ പ്രതിരോധം തീര്‍ക്കുന്നത് .

ഇന്ത്യന്‍ സുരക്ഷയ്ക്ക് അതിവേഗ പാതയൊരുക്കി 43 പാലങ്ങളുടെ ശൃംഖല ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കുന്ന വേളയിലും കോടിക്കണക്കിനു രൂപ അയാള്‍ രാജ്യത്തിന്റെ സ്വഭാവദൂഷ്യം കൊണ്ട് ചെലവാക്കേണ്ടി വന്നിരിക്കുകയാണ് . യുദ്ധകാലാടിസ്ഥാനത്തിലാണ് ബോര്‍ഡര്‍ റോഡ് ഓര്‍ഗ്ഗനൈസേഷന്‍ പണിത പാലങ്ങള്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്യുന്നത് . ഏഴു സംസ്ഥാനങ്ങളേയും ജമ്മുകശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളും ബന്ധിപ്പിക്കുന്ന പാലങ്ങളാണ് തുറക്കപ്പെടുന്നത്. ഇതിനൊപ്പം നെച്ചീഫൂ തുരങ്ക നിര്‍മ്മാണത്തിന്റെ പ്രവര്‍ത്തനങ്ങളുടെ തറക്കല്ലിടലും കേന്ദ്രമന്ത്രി ഇന്ന് നടത്തും.

ചൈനയുടെ നിരന്തര ഭീഷണിയെ ശക്തമായി പ്രതിരോധിക്കാന്‍ അതിനിര്‍ണ്ണായകമായ പാലങ്ങളാണ് ബി.ആര്‍.ഒ നിര്‍മ്മിച്ചത്. നാല്‍പ്പത്തിമൂന്ന് പാലങ്ങള്‍ ഇന്ത്യന്‍ സേനയുടെ അതിര്‍ത്തിയിലേക്കുളള യാത്രകള്‍ അനായാസമാക്കിയിരിക്കുകയാണ്. സുരക്ഷയ്ക്കൊപ്പം വികസനവും പ്രദാനം ചെയ്യുന്ന പാലങ്ങള്‍ കടുത്ത മഞ്ഞുവീഴ്ചയിലും ഒറ്റപ്പെട്ട സംസ്ഥാനങ്ങള്‍ക്കും ആശ്വാസമാവുകയാണ്.പാലങ്ങളില്‍ നിര്‍മ്മിക്കാന്‍ വിഷമമുണ്ടായിരുന്നത് നിമ്മുവിലേതായിരുന്നു. എന്നാല്‍ അതിശയിപ്പിക്കുന്ന വേഗത്തിലാണ് ബി.ആര്‍.ഒ പാലം പണി മൂന്നുമാസംകൊണ്ട് പൂര്‍ത്തിയാക്കിയത്. 2004 മുതല്‍ 2014 വരെ അതിര്‍ത്തിയിലെ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തടഞ്ഞുവെച്ച കോണ്‍ഗ്രസ്സിന്റെ നയം ദേശീയ സുരക്ഷയ്ക്ക് വലിയ ഭീഷണിയായിരുന്നുവെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ ഇന്നലെ പ്രസ്താവന നടത്തിയിരുന്നു.

അതിര്‍ത്തിയിലെ തര്‍ക്കവിഷയത്തിനു പുറമെ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സൈബര്‍ ആക്രമണ ഭീഷണികള്‍ ഉണ്ടാകാറുണ്ടെങ്കിലും അതിന്റെ ഉറവിടം കണ്ടെത്താന്‍ പ്രയാസമാണെന്നാണ് ഐഎസ്ആര്‍ഒ വ്യക്തമാക്കുന്നത്. സൈബര്‍ ഭീഷണികളുടെ പിന്നില്‍ ആരെന്ന് കണ്ടെത്തുക ദുഷ്‌കരമാണ്. ചൈന ഞങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചു, എന്നാല്‍ അവര്‍ പരാജയപ്പെടുകയാണുണ്ടായതെന്നും ഐഎസ്ആര്‍ഒ പറയുന്നു.ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളുടെ കമ്പ്യൂട്ടര്‍ സംവിധാനത്തില്‍ നുഴഞ്ഞു കയറാനായി ചൈനീസ് ഹാക്കര്‍മാര്‍ ശ്രമിച്ചിരുന്നുവെന്നാണ് വിവരം. 2012 മുതല്‍ 2018 വരെ ചൈനീസ് ഹാക്കര്‍മാര്‍ ഇത്തരത്തില്‍ നുഴഞ്ഞു കയറാന്‍ പരിശ്രമിച്ചിരുന്നുവെന്ന് അമേരിക്ക ആസ്ഥാനമായ ചൈന എയ്റോ സ്പേസ് സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.


ശത്രുരാജ്യത്തിന്റെ ചാര ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വെച്ച് തന്നെ തകര്‍ക്കാന്‍ കഴിയുന്ന ആന്റിസാറ്റ്ലൈറ്റ് മിസൈല്‍ സംവിധാനം ഇന്ത്യ വികസിപ്പിച്ചിരുന്നു. ഇതിനെ തകര്‍ക്കാനുള്ള പദ്ധതികളാണ് ചൈന ആസൂത്രണം ചെയ്തിരുന്നത്.ഇത്തരത്തില്‍ സമാനതകള്‍ ഇല്ലാതെ ഇന്ത്യയെ ദ്രോഹിച്ചു പോരുന്ന ചൈനയുമായി സഹകരണം വെട്ടികുറയ്ക്കുന്നതിനോടൊപ്പം തന്നെ സമസ്ത മേഖലയിലും പ്രതിരോധപരമായ കാല്‍വെയ്പ്പിന്റെ കൂടി സൂചനയായി തന്നെ ഇന്നത്തെ ചരിത്ര നിമിഷത്തെ കണക്കാക്കാം ..ഇപ്പോഴത്തെ സാഹചര്യം വിലയിരുത്താന്‍ കൃത്യമായ ഇടവേളകളില്‍ പ്രതിരോധ മന്ത്രി യോഗം വിളിച്ചു ചേര്‍ക്കുന്നതും അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതും ഇന്ത്യന്‍ കരസേനയുടെ നിതാന്ത പരിശ്രമങ്ങള്‍ക്ക് കരുത്തേകുന്നു

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (3 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (3 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (3 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (3 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (4 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (5 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (6 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (7 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (7 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (7 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (7 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (7 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (7 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (8 hours ago)

Malayali Vartha Recommends