തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയ കോടികളുടെ കണക്ക് കണ്ട് കണ്ണ് തള്ളി പതിനാറുകാരി; ഒറ്റയടിക്ക് അക്കൗണ്ടിൽ വന്നത് പത്ത് കോടി, ഇത്രയും തുക തനിക്ക് എവിടെ നിന്നാണ് വന്നതെന്ന് അറിയില്ലെന്ന് പെൺകുട്ടി
പതിനാറുകാരിയുടെ അക്കൗണ്ടിലേക്ക് ഒറ്റയടിക്ക് എത്തിയത് പത്ത് കോടി. തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയ കോടികളുടെ കണക്ക് അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ്. ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലാണ് സംഭവം നടന്നത്. തിങ്കളാഴ്ച അക്കൗണ്ടിൽ എത്ര രൂപയുണ്ടെന്ന് അറിയാൻ ബാങ്കിൽ എത്തിയപ്പോഴാണ് 9.99 കോടി രൂപ അക്കൗണ്ടിൽ ഉണ്ടെന്ന കാര്യം പെൺകുട്ടി അറിയുന്നത് തന്നെ. ഇത്രയും തുക തനിക്ക് എവിടെ നിന്നാണ് വന്നതെന്ന് അറിയില്ലെന്ന് കാണിച്ച് പെൺകുട്ടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിലൂടെയാണ് സംഭവം അറിയുന്നത് തന്നെ.
സരോജ് എന്ന് പതിനാറുകാരിയുടെ അക്കൗണ്ടിലേക്കാണ് പണം എത്തിയത്. തിങ്കളാഴ്ച അലഹബാദ് ബാങ്കിൽ എത്തിയപ്പോഴാണ് തന്റെ അക്കൗണ്ടിലേക്ക് ഇത്രയും വലിയ തുക വന്ന കാര്യം സരോജ് അറിഞ്ഞത് തന്നെ. 2018ലായിരുന്നു സരോജ് ഈ ബാങ്കിൽ അക്കൗണ്ട് ആരംഭിക്കുന്നത്. പെൺകുട്ടിയുടെ ഗ്രാമത്തിൽ നിന്ന് 16 കിലോമീറ്റർ അകലെയാണ് ഈ ബാങ്ക് സ്ഥിതിചെയ്യുന്നത്.
രണ്ടുവർഷം മുമ്പ് നീലേഷ് കുമാർ എന്നയാൾ ഫോണിൽ വിളിച്ച് തന്നോട് ഫോട്ടോയും ആധാർ കാർഡും അയച്ചുതരാൻ ആവശ്യപ്പെട്ടിരുന്നെന്ന് സരോജ് പറയുകയുണ്ടായി. പ്രധാൻ മന്ത്രി ആവാസ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ട് ലഭിക്കുന്നതിന് ആയിരുന്നു വിശദാംശങ്ങൾ ആവശ്യപ്പെട്ടതെന്നും സരോജ് പറയുകയുണ്ടായി. നീലേഷിന്റെ ഫോൺ നമ്പറിലേക്ക് വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആണെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞു. അതേസമയം, നിരവധി തവണ പെൺകുട്ടി 10000 രൂപയും 20000 രൂപയും ബാങ്കിൽ നിക്ഷേപിച്ചതായും ബാങ്ക് മാനേജർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha