Widgets Magazine
18
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോക്സഭ തിരഞ്ഞെടുപ്പ്...പുറത്തുവരുന്ന സര്‍വേകള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി..പെയ്ഡ് സര്‍വേകളാണോ പുറത്തുവിടുന്നതെന്ന് നാട്ടുകാര്‍ക്ക് സംശയം...


'ഹൃദയം വേണമെന്ന് പറഞ്ഞാലും ഞാൻ സുരേഷ് ഗോപിയ്‌ക്ക് കൊടുക്കും...' താരത്തെ കുറിച്ച് മനോഹരമായ വാക്കുകളുമായി നടൻ ജോയ് മാത്യു... ഞാന്‍ രാഷ്‌ട്രീയ പ്രചാരണത്തിനൊന്നും പോകില്ല എന്നും ജോയ് മാത്യു...


സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യത.. ജില്ലയിലെ കനത്ത ചൂടിന് ആശ്വാസമായേക്കും..പല പ്രദേശങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയാകും ലഭിയ്ക്കുക..


ഇറാന്റെ ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങളുടെ യഥാർഥ കണക്ക്... ഇസ്രായേൽ സൈന്യം വെളിപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോർട്ട്...ഇറാന്റെ കൈവശമുള്ള എല്ലാത്തരം മിസൈലുകളും അവർ ഉപയോഗിച്ചിട്ടില്ല...


മുഖ്യമന്ത്രി പിണറായി വിജയന്‍ വല്ലാത്ത പ്രാണവേദനയോടെ വീണവായന തുടങ്ങി..കര്‍ത്തായില്‍ നിന്ന് മാസപ്പടി വിഹിതത്തിന്റെ കനപ്പെട്ട രേഖകള്‍ ഇഡി പിടിച്ചെടുത്തു...

'താങ്കള്‍ ഉള്‍പ്പടെ 8ആളുകള്‍ സസ്പെന്റ് ചെയ്യപ്പെടുമ്ബോള്‍ കൂടെയുളള 3 ആളുകള്‍ കോണ്‍ഗ്രസുകാരാണെന്ന കാര്യത്തില്‍ സംശയമില്ലല്ലോ? അവരോടൊപ്പം ആണ്‌ താങ്കളും സസ്പെഷനിലായത്‌ അല്ലാതെ താങ്കളോടൊപ്പം അവരല്ല എന്ന് ആദ്യം അംഗീകരിക്കുക...' എളമരം കരീം എംപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഡീന്‍ കുര്യാക്കോസ് എംപി

24 SEPTEMBER 2020 04:51 PM IST
മലയാളി വാര്‍ത്ത

More Stories...

അടിമുടി പരിഷ്കാരവുമായി ദുരദർശൻ..ഡിഡി ന്യൂസിന്റെ ലോഗോ ഇനി കാവി നിറത്തിൽ...രാജ്യമെങ്ങും ജനങ്ങൾ കണ്ടു പരിചയിച്ച ചുവപ്പു നിറത്തിലുള്ള ലോഗോ മാറ്റിയാണു കാവിയാക്കിയത്...

ഇടത്-വലത് മുന്നണികളുടെ പിടിയില്‍ നിന്ന് കേരളത്തെ രക്ഷിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം... കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ വന്നാല്‍ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാകുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്...

ഇന്ന് നിശ്ശബ്ദ പ്രചാരണം.... 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആദ്യ വിധിയെഴുത്ത് നാളെ... തമിഴ്‌നാട് മൊത്തത്തിലും മറ്റ് 20 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിവിധ മണ്ഡലങ്ങളിലുമാണ് നാളെ വോട്ടെടുപ്പ്

ദക്ഷിണ കശ്മീരിലെ അനന്ത്നാഗറില്‍ തീവ്രവാദികള്‍ നടത്തിയ വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു

പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അധികാരത്തില്‍ വന്നാല്‍ രാജ്യം 200 വര്‍ഷം പിന്നോട്ട് പോകുമെന്ന് എംകെ സ്റ്റാലിന്‍

എളമരം കരീം എംപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഡീന്‍ കുര്യാക്കോസ് എംപി രംഗത്ത് എത്തിയിരിക്കുകയാണ്. മാതൃഭൂമി ദിനപത്രത്തില്‍ എളമരം എഴുതിയ ലേഖനത്തെ വിമര്‍ശിച്ചാണ് ഡീന്‍ തന്റെ ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം എളമരം കരീം ഉള്‍പ്പെടെ 8 എംപിമാരെ പാര്‍ലമെന്റില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നത് വ്യക്തമാക്കിക്കൊണ്ടാണ് ഇത്തരത്തിൽ ഒരു കുറിപ്പ് അദ്ദേഹം എഴുതിയത്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം..

പാര്‍ലമെന്റ് സമ്മേളനം ഇന്നലെ സമാപിച്ചു .ഇന്നത്തെ മാതൃഭൂമി പത്രത്തില്‍ രാജ്യസഭ എം.പി ശ്രീ എളമരം കരീം എഴുതിയ ലേഖനം വായിച്ചു .പാര്‍ലമെന്റിലെ മൃഗീയ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ ജനവിരുദ്ധ കാര്‍ഷികബില്ലുകളും,ലേബര്‍ കോഡും പാസാക്കിക്കിയതിനെതിരെയാണ് അദ്ദേഹം ലേഖനം എഴുതിയത് എങ്കില്‍ സമ്മതിക്കാം.അതല്ല ഇതിനിടയിലും കോണ്‍ഗ്രസിനെ പഴി പറയാനുള്ള അവസരമാക്കി മാറ്റിക്കളയാം എന്നുള്ള അങ്ങയുടെ ദുഷ്ടലാക്ക് ഒട്ടും ശരിയായില്ല.രാജ്യം മുഴുവനും ഉള്ള കര്‍ഷകര്‍ അവരുടെ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ അവസ്ഥയിലൂടെ കടന്നുപോകുമ്ബോള്‍ അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസ് ശക്തമായ പ്രതിരോധം പാര്‍ലമെന്റിന്റെ ഇരുസഭകളിലും സംഘടിപ്പിച്ചുകഴിഞ്ഞു.

അദ്ദേഹം ഉള്‍പ്പടെ 8 MPമാര്‍ സസ്പെന്‍ഷനിലായ വിഷയം പരിഹരികാതെ ലോക്സഭ നടപടികളില്‍ സഹകരിക്കേണ്ടതില്ലെന്ന പാര്‍ട്ടി തീരുമാനം അംഗീകരിച്ച്‌ കഴിഞ്ഞ രണ്ടു ദിവസമായി കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സഭ ബഹിഷ്ക്കരിച്ച്‌ പുറത്ത് പ്രതിഷേധിക്കുകയായിരുന്നു.അങ്ങയുടെ ഏറ്റവും പ്രധാന ആക്ഷേപം കോണ്‍ഗ്രസ് mp മാര്‍ എന്തു ചെയ്തു എന്നായിരുന്നു .

താങ്കള്‍ ഉള്‍പ്പടെ 8ആളുകള്‍ സസ്പെന്റ് ചെയ്യപ്പെടുമ്ബോള്‍ കൂടെയുളള 3 ആളുകള്‍ കോണ്‍ഗ്രസുകാരാണെന്ന കാര്യത്തില്‍ സംശയമില്ലല്ലോ? അവരോടൊപ്പം ആണ്‌ താങ്കളും സസ്പെഷനിലായത്‌ അല്ലാതെ താങ്കളോടൊപ്പം അവരല്ല എന്ന് ആദ്യം അംഗീകരിക്കുക.ലോക്സഭയില്‍ ഒന്നും ചെയ്തില്ല കോണ്‍ഗ്രസ് എന്ന ആക്ഷേപത്തിന് അടിസ്ഥാനമുണ്ടോ?

കഴിഞ്ഞ വ്യാഴാഴ്ച്ചആണ് ലോക്‌സഭയില്‍ വിവാദമായ ബില്ലുകള്‍ ചര്‍ച്ചക്കെടുത്തത് .പാര്‍ലെമെന്റ് നടപടിക്രമമനുസരിച്ച്‌ ഓര്‍ഡിനന്‍സ് ബില്ലായി പരിഗണിക്കുമ്ബോള്‍ Statutory പ്രമേയം അവതരിപ്പിക്കാം. ബില്ലിന്റെ ചര്‍ച്ചയും Statutory പ്രമേയവും ഒരുമിച്ചാണ് ചര്‍ച്ച ചെയ്യുക.വിവാദബില്ലുകളില്‍ Farmers Produce trade and commerce(Promotion and fascilitation)billല്‍ Statutory പ്രമേയം അവതരിപ്പിച്ചത് ഞാനായിരുന്നു.Farmers(empowerment and protection)agreement on price assurance and farm service billല്‍Statutory പ്രമേയം അവതരിപ്പിച്ചത് N K പ്രേമചന്ദ്രനായിരുന്നു.

ഈവിഷയത്തില്‍ ഏറ്റവും അധികം ദോഷകരമായി ബാധിക്കുന്നത് പഞ്ചാബുള്‍പ്പടെയുള്ള ഉത്തരേന്ത്യന്‍ സാംസ്ഥാനങ്ങളിലാണ് .അതു കൊണ്ട് പഞ്ചാബില്‍ നിന്നുള്ളവര്‍ ആദ്യം സംസാരിക്കണമെന്ന പാര്‍ലമെന്ററിപാര്‍ട്ടിയുടെ നിര്‍ദ്ദേശമനുസരിച്ച്‌ എനിക്ക് ലഭിച്ച ആദ്യത്തെഅവസരം പ്രസംഗിക്കാനായി പഞ്ചാബില്‍ നിന്നുള്ള രവ്നീത്സിംഗ് ബിട്ടൂവിന് നല്‍കി.ആ നിലയില്‍ ഞാന്‍ പ്രമേയം അവതരിപിച്ചതിനുശേഷം അദ്ദേഹം ആണ് ആദ്യപ്രസംഗം നടത്തിയത് .പിന്നീട് N K പ്രേമചന്ദ്രന്‍ സംസാരിച്ചു.

കേരളത്തില്‍ നിന്നുമുള്ള PK കുഞ്ഞാലിക്കുട്ടിയും M Kരാഘവനും സംസാരിച്ചു .അവസാനം ഞാന്‍ അവതരിപ്പിച്ച പ്രമേയം ശബ്ദവോട്ടോടെ തള്ളിയാണ് ബില്‍ പാസാക്കുന്നത് .ലോക്‌സഭയില്‍ മൃഗിയഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ ബില്‍ പാസാകുമെന്ന് ഉറപ്പാണ്.അവസാനം വോട്ടെടുപ്പ് നടക്കുന്നതിന്‌ മുമ്ബ് സഭ ബഹിഷ്കരിക്കുകയായിരുന്നു.

രാജ്യസഭയില്‍ വോട്ടെടുപ്പിന് നിന്നാല്‍ ചിലപ്പോള്‍ കാര്യങ്ങള്‍ അവരുദ്ദേശിക്കുന്നതു പോലെയാവില്ല. അതുകൊണ്ടാണ് ഉപാധ്യക്ഷന്‍ കളളക്കളിനടത്തിയത് .താങ്കളുള്‍പ്പടെ സസ്പ്പെന്‍ഷനിലായത് അങ്ങനെയാണ് .അത് വലിയ കാര്യമായി പറയുമ്ബോള്‍ കേരളത്തില്‍നിന്നും കഴിഞ്ഞ സെക്ഷനില്‍ ഡല്‍ഹി കലാപത്തില്‍ നടന്ന പ്രതിഷേധത്തില്‍ ഞാനടക്കം ബെന്നി ബഹനാന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, റ്റി.എന്‍.പ്രതാപന്‍ ഉള്‍പ്പടെ7 കോണ്‍ഗ്രസ്സ് MPമാര്‍ സസ്‌പെന്‍ഷനിലായത് മറന്നിട്ടുണ്ടാവില്ല .

ഇതിനിടയിലും Cpm മാത്രമാണ്‌ വലുതെന്ന പ്രചരണം എത്രത്തോളം ശരിയാകുമെന്ന് സ്വയം ചിന്തിക്കുന്നത് നന്നാവും.പാര്‍ലമെന്റിലെ നിങ്ങളുടെ കുറഞ്ഞഎണ്ണ മൊഴിച്ചാല്‍ പിന്നെ എവിടെയാണ്‌ ഇന്ത്യയില്‍ കേരളമൊഴിച്ച്‌ cpm ഉള്ളത് എന്ന് ചോദിച്ച്‌ ബുദ്ധിമുട്ടിക്കുന്നില്ല.എന്നാലും ഇതൊരല്‍പ്പം കടന്ന കൈയ്യായി പോയി.

ഉമ്മന്‍ചാണ്ടി സാറിന്റെ നിയമസഭാംഗത്വ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുകയായിരുന്നു ഞങ്ങള്‍എന്നും,സംസ്ഥാന ഗവണ്‍മെന്റിനെതിരെ സമരം ചെയ്യാന്‍ പോയി എന്നും രണ്ടാരോപണവും,രാഹുല്‍ഗാന്ധി വിദേശത്തുപോയതും,ഗുലാംനബി ആസാദിനെ പരിഗണിച്ചില്ലെന്നും പ്രത്യേകമായിഎടുത്തു പറഞ്ഞാണ് അങ്ങയുടെ ലേഖനമവസാനിപ്പിച്ചത്.

ഇതില്‍ ഉമ്മന്‍ചാണ്ടിസാറിന്റെ നിയമസഭാഅംഗത്വ ജൂബിലി ആഘാഷം കേരളത്തില്‍ നടക്കുമ്ബോള്‍ പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ഈ പ്രാധാനപ്പെട്ട ബില്ലിന്റെ ചര്‍ച്ചുള്ളതിനാല്‍ ഞങ്ങളാരും നാട്ടില്‍ പോയില്ല.മാത്രവുമല്ല ഡല്‍ഹിയിലും പരിപാടിയുണ്ടായില്ല.

സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിക്കെതിരെ പ്രതിഷധിച്ചവരെ മൃഗീയമായി തല്ലിച്ചതച്ചപ്പോള്‍ ഞങ്ങള്‍ പ്രതിഷേധിച്ചിട്ടുണ്ട്.അതില്‍ ഞങ്ങള്‍ക്ക് കുറ്റബോധമില്ല.കോണ്‍ഗ്രസ് അധ്യക്ഷ ബഹു.സോണിയ ഗാന്ധി ചികിത്സക്കായി വിദേശത്തുപോയപ്പോള്‍ മകനായ രാഹുല്‍ഗാന്ധി കൂടെ സഹായത്തിനായി പോയതിനേയും,രാജ്യസഭയില്‍ പ്രതിപക്ഷ നേതാവായി ഗുലാംനബി ആസാദ് ഇപ്പോഴും തുടരുമ്ബോഴും തരം താണ വിമര്‍ശനവുമായി വരുന്നത് അങ്ങയുടെ സീനിയോരിറ്റിക്ക് യോജിച്ചില്ല എന്ന് പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു.

പിന്നെ എന്റെ അറിവില്‍ രാജ്യസഭയില്‍ നടക്കുന്ന കാര്യത്തില്‍ ലോക്‌സഭയിലും ലോക്സഭയില്‍ നടന്ന കാര്യത്തില്‍ രാജ്യസഭയിലും ഇതിന് മുന്‍പ് ചര്‍ച്ച നടത്തുകയോ പ്രതിഷേധം നടക്കുകയോ ചെയ്ത കീഴ് വഴക്കമില്ല.

ആദ്യമായിട്ടാണ് എന്റെഅറിവില്‍ രാജ്യ സഭയിലെ പ്രശ്നത്തിന്റെ പേരില്‍ ലോക്സഭയില്‍ 2 ദിവസം ബഹിഷ്ക്കരണമുണ്ടായത്. അത് ഈ പ്രശ്നത്തില്‍ കോണ്‍ഗ്രസിനും കേരളത്തില്‍ നിന്നുമുള്ള MPമാര്‍ക്കുമുള്ള ആത്മാര്‍ത്ഥതകൊണ്ടുമാണെന്ന് പ്രത്യേകം പറയുന്നില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടൂരില്‍ പേ വിഷബാധയേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു...  (5 minutes ago)

പെയ്ഡ് സര്‍വേകളാണോ പുറത്തുവിടുന്നതെന്ന്  (11 minutes ago)

ജോയ് മാത്യു  (38 minutes ago)

ചെങ്കുളം ഡാമില്‍ നിന്ന് മീന്‍ പിടിക്കുന്നതിനിടെ ചെങ്കുളം ബ്രദേഴ്‌സ് വടംവലി ടീമിലെ അംഗം മുങ്ങിമരിച്ചു  (49 minutes ago)

കാര്‍ഷികാവശ്യത്തിനുള്ള വൈദ്യുതി കണക്ഷനെടുക്കാനായി ആവശ്യമുള്ളത് വെറും രണ്ട് രേഖകള്‍ മാത്രം...  (53 minutes ago)

വനിതാ ഏകദിന ക്രിക്കറ്റില്‍ പുതിയ ചരിത്രം എഴുതി ചേര്‍ത്ത് ശ്രീലങ്കന്‍ വനിതകള്‍...  (1 hour ago)

ഇന്നും നാളെയും വ്യാപക മഴ  (1 hour ago)

ഇസ്രായേലിനെതിരെ ഇറാൻ ഉപയോഗിച്ചത്  (1 hour ago)

കരുമാല്ലൂരില്‍ യുവാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി...  (1 hour ago)

പ്രാണവേദനയോടെ വീണവായന തുടങ്ങി  (1 hour ago)

ബ്രിട്ടാസിന്റെ രാഷ്ട്രീയ പ്രസംഗം;  (1 hour ago)

ഡിഡി ന്യൂസിന് നിറംമാറ്റം  (1 hour ago)

നിർണ്ണായക വിവരങ്ങൾ കിട്ടി  (1 hour ago)

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സീനിയര്‍ നഴ്സിങ് ഓഫീസറെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തി..  (2 hours ago)

പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു... സംസ്‌കാരം ഇന്ന്  (2 hours ago)

Malayali Vartha Recommends