ബെംഗളൂരു ലഹരി കേസ്: പ്രതികള്‍ക്ക് അന്വേഷണ വിവരം ചോര്‍ത്തി നല്‍കിയ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കന്നഡ സിനിമാ ലഹരി റാക്കറ്റ് പ്രതികള്‍ക്ക് അന്വേഷണ വിവരം ചോര്‍ത്തിയ ബെംഗളൂരു പൊലീസ് ഉദ്യോഗസ്ഥര്‍ക്കു സസ്‌പെന്‍ഷന്‍. 50 ലക്ഷം രൂപ കൈക്കൂലി ഉറപ്പിച്ച് വിവരം ചോര്‍ത്തി നല്‍കിയ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സിസിബി) അസിസ്റ്റന്റ് കമ്മിഷണര്‍ എം.ആര്‍ മുധവി, ഹെഡ്‌കോണ്‍സ്റ്റബിള്‍ മല്ലികാര്‍ജുന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.
ഇരുവരും ലഹരിക്കേസ് അന്വേഷണ സംഘത്തിലുള്ളവരല്ല. എന്നാല്‍ കേസ് വലിയ വകുപ്പുകള്‍ ചുമത്താതെ ഒതുക്കാമെന്ന് ഇവര്‍ വാക്ക് കൊടുത്തെന്നും അറസ്റ്റിലായ ലഹരി പാര്‍ട്ടി സംഘാടകന്‍ വിരേന്‍ ഖന്നയ്ക്കു മൊബൈല്‍ ഫോണ്‍ കൈമാറിയെന്നും വകുപ്പു തല അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
എസിപി മുധവിയുടെ അടുപ്പക്കാരനാണ് ശ്രീലങ്കയില്‍ ചൂതാട്ടകേന്ദ്ര നടത്തിപ്പില്‍ പങ്കാളിത്തമുണ്ടെന്നു സംശയിക്കുന്ന ഷെയ്ഖ് ഫസിയുല്ല എന്നയാള്‍. ഒളിവിലുള്ള ഇയാള്‍ക്കും വിവരം ചോര്‍ത്തി നല്‍കിയത്രേ.
നടിമാരായ രാഗിണി ദ്വിവേദിയും സഞ്ജന ഗല്‍റാണിയും ഉള്‍പ്പെടെ 14 പേരാണ് ഇതുവരെ ലഹരിക്കേസില്‍ അറസ്റ്റിലായത്. അതിനിടെ, കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ടിവി അവതാരക അനുശ്രീക്കു മംഗളൂരു പൊലീസ് നോട്ടിസ് നല്‍കി.
https://www.facebook.com/Malayalivartha
























