ജമ്മു കാശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന രണ്ട് ലഷ്കര്‍ ഭീകരരെ വധിച്ചു
ജമ്മു കാശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന രണ്ട് ലഷ്കര്‍ ഭീകരരെ വധിച്ചു. അനന്ത്നാഗ് ജില്ലയില്‍ സിര്ഹാമയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. വ്യാഴാഴ്ച രാത്രി തുടങ്ങിയ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഭീകരരും സേനയും തമ്മില്‍ ശക്തമായ വെടിവയ്പ് നടന്നതായാണ് റിപ്പോര്‍ട്ട്.
ഒളിവില്‍ കഴിയുന്ന മറ്റ് ഭീകരര്‍ക്കായുളള തെരച്ചില്‍ തുടരുകയാണെന്ന് കാഷ്മീര്‍ സോണ്‍ പോലീസ് അറിയിച്ചു. സംഭവസ്ഥലത്ത് നിന്ന് ആയുധങ്ങളും വെടിമരുന്നുകളും കണ്ടെടുത്തു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
"
https://www.facebook.com/Malayalivartha