Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

അതിർത്തി പ്രശ്നത്തിൽ മഞ്ഞുരുകുന്നുവോ?അതിർത്തിയിലെ സംഘർഷത്തിന് അയവുവരുന്നു എന്ന സൂചന നൽകി വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ

25 SEPTEMBER 2020 01:47 PM IST
മലയാളി വാര്‍ത്ത

കാര്യങ്ങൾ യുദ്ധത്തിൻറെ ഘട്ടം വരെ എത്തി നിൽക്കുന്ന അതിർത്തി പ്രശ്നത്തിൽ മഞ്ഞുരുകുന്നുവോ. അത്തരത്തിലുള്ള സൂചനകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ വാർത്താസമ്മേളനത്തിലും ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണുന്ന തരത്തിലുള്ള നീക്കങ്ങളും സൂചനകളും ആണ് കിട്ടിയിരുന്നത്. അതിർത്തിയിലെ സംഘർഷത്തിന് അയവുവരുന്നു എന്ന സൂചനയാണ് വ്യാഴാഴ്ചത്തെ പത്രസമ്മേളനത്തിൽ വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ നൽകിയത്. യഥാർഥ നിയന്ത്രണരേഖയിൽനിന്ന് സൈന്യത്തെ പിൻവലിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത യോഗത്തിനുശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പ്രതിഫലിക്കുന്നുണ്ടെന്നും ഇരുസൈനിക കമാൻഡർമാരും തമ്മിൽ ചർച്ചചെയ്ത ശേഷം ആദ്യമായാണ് സംയുക്തപ്രസ്താവന പുറത്തിറക്കുന്നതെന്നും വിദേശകാര്യവക്താവ് പറഞ്ഞു.

"സൈനിക പിന്മാറ്റം സങ്കീർണമായ നടപടിക്രമമാണ്. ഇതിനായി സ്ഥിരം പോസ്റ്റുകളിൽ ഇരുപക്ഷവും സൈന്യത്തെ പുനർവിന്യസിക്കണം. ഇത് ഇരുപക്ഷവും പരസ്പരം സ്വീകരിക്കേണ്ട നടപടിയാണ്" -അദ്ദേഹം പറഞ്ഞു. ഇരുപക്ഷത്തെയും കമാൻഡർമാർക്ക് വിഷയങ്ങൾ ആഴത്തിൽ പരിശോധിക്കാൻ യോഗം അവസരം നൽകിയെന്ന് വിദേശകാര്യ വക്താവ് പറഞ്ഞു. മുൻനിരയിലേക്ക് കൂടുതൽ സൈന്യത്തെ അയക്കാതിരിക്കുക, തത്സ്ഥിതി ഏകപക്ഷീയമായി മാറ്റാതിരിക്കുക, വിഷയം സങ്കീർണമാക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളാതിരിക്കുക, പ്രശ്നമേഖലകളിൽനിന്ന് സൈന്യത്തെ പൂർണമായി പിൻവലിക്കുന്നതിനുള്ള നടപടികൾക്കായി ചർച്ച തുടരുക, അതിർത്തിയിൽ സമാധാനവും സ്വസ്ഥതയും ഉറപ്പ് വരുത്തുക തുടങ്ങിയ വിഷയങ്ങളിൽ ഇരുപക്ഷവും ധാരണയുണ്ടാക്കിയതായി വിദേശകാര്യമന്ത്രാലയം പറഞ്ഞു.

 

ഗിൽജിത്-ബാൾട്ടിസ്താൻ മേഖലയുടെ സ്ഥിതി മാറ്റാനുള്ള പാകിസ്താന്റെ ഒരു നടപടിക്കും നിയമപരമായ അടിസ്ഥാനമില്ലെന്ന് വിദേശകാര്യമന്ത്രാലയം. ഇക്കാര്യത്തിൽ ഇന്ത്യയുടെ നിലപാട് എക്കാലത്തും സ്ഥിരവും വ്യക്തവുമാണെന്ന് വിദേശകാര്യവക്താവ് പറഞ്ഞു. ഗിൽജിത്-ബാൾട്ടിസ്താനെ പാകിസ്താൻ പ്രവിശ്യയാക്കാനുള്ള തീരുമാനത്തിനെതിരേയാണ് ഇന്ത്യയുടെ പ്രതികരണം. എന്തായാലും ആ ഈ പ്രശ്നത്തിന് ഒരു അയവ് വരുന്നത് തന്നെയാണ് കൂടുതൽ നല്ലതെന്ന് അഭിപ്രായമാണ് എല്ലാവർക്കുമുള്ളത് കാരണം ഇനി. അതിർത്തിയിലെ കാലാവസ്ഥ വളരെയധികം രൂക്ഷമാകുന്ന രീതിയിൽ ആണ് പോകുന്നത്. അതിശൈത്യ കാലാവസ്ഥയാണ് ഇനി അതിർത്തിയിൽ വരാൻ പോകുന്നത് അതുകൊണ്ട് തന്നെ അവിടെ പട്ടാളത്തിന് നിലനിൽക്കാൻ കഴിയുന്ന കാര്യത്തിലും വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാകും. എന്നാൽ ഏത് കാലാവസ്ഥയിലും തങ്ങൾ രാജ്യത്തെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണ് എന്ന് സൈന്യം അറിയിച്ചിട്ടുണ്ട്. എങ്കിലും അവരുടെ സുരക്ഷ മുൻനിർത്തി അതിർത്തിയിലെ പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കുക തന്നെയാണ് ഏറ്റവും ഉചിതമായ മാർഗ്ഗം. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (5 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (5 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (5 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (6 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (7 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (8 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (9 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (9 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (9 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (9 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (9 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (10 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (10 hours ago)

Malayali Vartha Recommends