Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

തിരുനല്‍വേലിയില്‍ പ്രണയവിവാഹത്തെ ചൊല്ലിയുള്ള പ്രതികാരത്തെ തുടര്‍ന്ന് 2 സ്ത്രീകളെ വെട്ടിക്കൊന്ന് തലയറുത്ത് പ്രദര്‍ശിപ്പിച്ചു

29 SEPTEMBER 2020 06:03 AM IST
മലയാളി വാര്‍ത്ത

തമിഴ്‌നാട് തിരുനല്‍വേലി ജില്ലയിലെ നങ്കുനേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രണ്ടു കുടുംബങ്ങളിലായി അഞ്ചു വിലപ്പെട്ട ജീവനുകളാണ് വാശിയുടെയും വൈരാഗ്യത്തിന്റെയും വാള്‍മുനയില്‍ പിടഞ്ഞുതീര്‍ന്നത്. പ്രണയവിവാഹത്തെ ചൊല്ലിയുള്ള പ്രതികാരത്തെ തുടര്‍ന്ന് തമിഴ്‌നാട് തിരുനെല്‍വേലി നങ്കുനേരിയില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി രണ്ടു സ്ത്രീകളെ വെട്ടിക്കൊന്നു തലയറുത്ത് പ്രദര്‍ശിപ്പിക്കുകയായിരുന്നു. നങ്കുനേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുരുകള്‍കുറിച്ചി ഗ്രാമത്തിലെ എ. ഷണ്‍മുഖത്തായി, എ. വാസന്തി എന്നിവരാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന ഒളിച്ചോട്ടവും വിവാഹവുമാണ് കൊലപാതക പരമ്പരകള്‍ക്കു കാരണമായിരിക്കുന്നത്. ഇതുവരെ രണ്ടു കുടുംബങ്ങളില്‍ നിന്നായി അഞ്ചുപേരെ വെട്ടിക്കൊന്നു തലയറുത്തു പ്രദര്‍ശിപ്പിച്ചു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഗ്രാമത്തിലെ നമ്പിരാജന്‍ എന്ന ഇരുപത്തിനാലുകാരന്‍ വന്‍മതിയെന്ന പതിനെട്ടുകാരിയുമൊത്ത് ഒളിച്ചോടി വിവാഹം കഴിച്ചു. പ്രബലരായ തേവര്‍ വിഭാഗത്തില്‍പെട്ടവരാണ് ഇരുവരുമെങ്കിലും വന്‍മതിയുടെ കുടുംബത്തിന് ഒളിച്ചോട്ടം നാണക്കേടായി.

മധുവിധു തീരുന്നതിനു മുമ്പേ കഴിഞ്ഞ നവംബറില്‍ സമീപത്തെ കറുകുത്തുരാജ റയില്‍വേ ലെവല്‍ ക്രോസില്‍ തലയില്ലാത്ത നിലയില്‍ നമ്പിരാജന്റെ മൃതദേഹം കണ്ടെത്തി. നമ്പിരാജനെ തീര്‍ക്കുമെന്ന് ഭീഷണിയുണ്ടായിരുന്നെങ്കിലും ആരും വകവച്ചിരുന്നില്ല. പൊലീസ് അന്വേഷണത്തില്‍ നമ്പിരാജനൊപ്പം ഒളിച്ചോടിയ വന്‍മതിയുടെ സഹോദന്‍ ചെല്ലപാണ്ടിയും സുഹൃത്തുക്കളും അറസ്റ്റിലായി.

മകനെ നഷ്ടമായ അരുണാചലവും ഭാര്യ ഷണ്‍മുഖത്തായിയും ചേര്‍ന്ന് വന്‍മതിയുടെ അടുത്ത ബന്ധുക്കളായ അറുമുഖം, സുരേഷ് എന്നിവരെ കഴിഞ്ഞ മാര്‍ച്ചില്‍ വെട്ടികൊലപ്പെടുത്തി. മകന്റെ തലയറുത്തെടുത്തതുപോലെ ഇരുവരുടെയും തല വെട്ടി പ്രദര്‍ശിപ്പിച്ചു. ഈ കേസില്‍ അറസ്റ്റിലായി ജയിലിലായിരുന്ന ഷണ്‍മുഖത്തായിയും മറ്റൊരു പ്രതിയും ബന്ധുവുമായ എസ്‌കിപാണ്ടിയും ഈയിടെയാണു ജാമ്യത്തില്‍ ഇറങ്ങിയത്.

എസ്‌കിപാണ്ടിയെ തേടിയാണ് വെള്ളിയാഴ്ച രാത്രി മുഖംമൂടിയണിഞ്ഞ പത്തുപേര്‍ വീട്ടില്‍ ഇരച്ചുകയറിയത്. എസ്‌കിപാണ്ടിയെ കാണാത്ത ദേഷ്യത്തിലാണ് അമ്മ വാസന്തിയെ വെട്ടിക്കൊന്നത്. ബഹളം കേട്ടു തൊട്ടടുത്ത വീട്ടിലുണ്ടായിരുന്ന ഷണ്‍മുഖത്തായി ഓടി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ മുറ്റത്തു വച്ചു അക്രമികള്‍ വീഴ്ത്തി. കലിയടങ്ങാതെ തല വെട്ടിയെടുത്തു മീറ്ററുകള്‍ക്കപ്പുറത്ത് എല്ലാവരും കാണുന്നിടത്തു കൊണ്ടിട്ടു. വന്‍മതിയുടെ ബന്ധുക്കളാണ് കൊലയ്ക്കു പിന്നിലെന്നും പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായും തിരുനല്‍വേലി പൊലീസ് അറിയിച്ചു.

ജാമ്യം നേടിയ ഷണ്‍മുഖത്തായിയും എസ്‌കിപാണ്ടിയും ഗ്രാമത്തില്‍പോകുന്നത് പൊലീസ് വിലക്കിയിരുന്നു. എന്നാല്‍ ഇതു വകവയ്ക്കാതെ വീടുകളില്‍ തിരിച്ചെത്തിയതിനു തൊട്ടു പിന്നാലെയായിരുന്നു ഇരട്ട കൊലപാതകം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി തോറ്റു...! കമല പോലും വോട്ട് കുത്തിയില്ല പൊട്ടിക്കരഞ്ഞ് റഷീദ് യൂത്തൻ തൂത്ത് വാരി  (33 minutes ago)

പിറവത്ത് ഇക്കുറിയും അനൂപ് തന്നെ  (40 minutes ago)

പാലക്കാട് Re-Counting..? ശോഭ തോറ്റു..രാഹുൽ കേസ് ഏറ്റില്ല.. രാഹുൽ പറഞ്ഞത് അച്ചട്ടായി..പിഷാരടി തൂക്കി  (1 hour ago)

കേരളത്തില്‍ ചരിത്രം കുറിച്ച് ബിജെപി  (1 hour ago)

അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...  (1 hour ago)

VKP തോറ്റു പൂഴികടക്കൻ അടിച്ച് തിരിച്ചു.. പ്രശാന്ത് വീട്ടിലിരിക്ക്...!കട്ട ട്വിസ്റ്റ് WELCOME കെ മുരളീധരൻ  (1 hour ago)

സച്ചിൻ ദേവ് തോറ്റു ഭാര്യ ആര്യ തോൽപിച്ചു..? ഒന്ന് പൊട്ടിക്കരഞ്ഞൂടേ... സൂരജ് തൂക്കി അട്ടഹാസം  (1 hour ago)

RC തൂക്കി, നേമം പൂട്ട് അടിച്ച് പൊട്ടിച്ചു...! രാജീവ് ചന്ദ്രശേഖർ ജയിച്ചു...! അമ്പോ ശിവൻകുട്ടി തോറ്റു  (1 hour ago)

യുഡിഎഫിന്റെ ചരിത്രവിജയത്തിന് പിന്നാലെ പ്രതികരണവുമായി വി ഡി സതീശന്‍  (1 hour ago)

ഒഞ്ചിയത്ത് CPM-ന്റെ പട്ടട തയ്യാർ.. 2012 മേയ് 4, മറക്കില്ല... പിണറായി ദേ ഒറ്റ വെട്ടിന് തീർന്നു ..UDF സുനാമി അടിച്ച് തൂക്കി  (1 hour ago)

ജനവിധി അംഗീകരിക്കുന്നുവെന്ന് കെ ടി ജലീല്‍  (1 hour ago)

വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (1 hour ago)

പാലക്കാട് മികച്ച വിജയവുമായി രമേശ് പിഷാരടി  (1 hour ago)

മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?  (2 hours ago)

പുതുപ്പള്ളിക്കാരുടെ ഹൃദയത്തില്‍ ഇടം നേടി ചാണ്ടി ഉമ്മന്‍; 50,000ന്റെ റെക്കാഡ് ഭൂരിപക്ഷം  (3 hours ago)

Malayali Vartha Recommends