ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ വീട്ടുതടങ്കലിലാക്കി

ഡല്‍ഹിയില്‍നിന്നു ഹാത്രോസിലേക്ക്, ഷഹാരന്‍പുരില്‍ കൂട്ട മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം പോവുകയായിരുന്ന ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ ഉത്തര്‍പ്രദേശ് പോലീസ് കസ്റ്റഡിയിലെടുത്തു. താനിപ്പോള്‍ ഷഹാരന്‍പുരില്‍ വീട്ടുതടങ്കലിലാണെന്നും യാത്രാമധ്യേയാണ് കസ്റ്റഡിയിലെടുത്തതെന്നും ആസാദ് ട്വീറ്റ് ചെയ്തു.
വീട്ടുതടങ്കല്‍ അല്ലെന്നും വീട്ടില്‍തന്നെ കഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഫത്തേപുര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് മനോജ് ചൗധരി പറഞ്ഞു. ആസാദ് സ്ഥലത്തെത്തിയാല്‍ ആളുകള്‍ കൂടാനും ക്രമസമാധാനപ്രശ്നം ഉണ്ടാകാനും സാധ്യതയുള്ളതിനാല്‍ വീട്ടില്‍തന്നെ കഴിയണമെന്നു നിര്‍ദേശിച്ചു പോലീസ് നല്‍കിയ നോട്ടീസും ചന്ദ്രശേഖര്‍ ആസാദ് പങ്കുവച്ചു.
ആസാദിനെ ചൊവ്വാഴ്ച രാത്രിയോടെയാണ്് കസ്റ്റഡിയില്‍ എടുത്തതെന്നാണ് സൂചന. ഹാത്രോസിലേക്കു പോവുകയായിരുന്ന ആസാദിനെയും ആസാദ് സ്വരാജ് പാര്‍ട്ടി ഡല്‍ഹി യൂണിറ്റ് മേധാവി ഹിമന്‍ഷു വാല്‍മീകിയെയും ചൊവ്വാഴ്ച രാത്രി പത്തു മുതല്‍ കാണാതായിരുന്നെന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍ പറഞ്ഞു.
ചൊവ്വാഴ്ച ഡല്‍ഹിയിലെ ആശുപത്രിയില്‍വച്ചാണു പെണ്‍കുട്ടി മരിച്ചത്. മൃതദേഹം യു.പി. പോലീസ് ബുധനാഴ്ച പുലര്‍ച്ചെ ബലമായി സംസ്‌കരിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha

























