പോലീസില്‍ നിന്നും നീതിയില്ല, കാട്ടിയത് അനീതി; ഹത്രാസ് പിഢനത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ്; കുടുംബം പോലീസ് നിരീക്ഷണത്തില്‍; പോലീസ് നീതി ഉറപ്പാക്കുമെന്ന് യു.പി സര്‍ക്കാര്‍; യു.പിയിലെ നടകീയ സംഭവങ്ങള്‍ക്ക് കുറവില്ല

ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് കുടുംബം. ഉത്തര്‍പ്രദേശ് പോലീസില്‍ വിശ്വാസമില്ലെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. നീതി ഉറപ്പാക്കാനാണ് പോലീസ് അന്വേഷണമെന്ന് സര്‍ക്കാര്‍ പറഞ്ഞു. എന്നാല്‍, പോലീസ് ഇപ്പോള്‍ ചെയ്യുന്നത് അംഗീകരിക്കാനാകുന്നില്ല. തങ്ങളെ വീടിനു പുറത്തേക്ക് പോലും വിടുന്നില്ല. ആരോടും സംസാരിക്കാനാകുന്നില്ല. വീടും പരിസരവും മുഴുവന്‍ പോലീസാണെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.
നേരത്തെ പെണ്‍കുട്ടിയുടെ മൃതദേഹം പോലീസ് നിര്‍ബന്ധിച്ച് സംസ്‌കാരിച്ചിരുന്നു. ഇതിനെ പുറമേ വന്ന ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ ബീജം കണ്ടെത്തിട്ടില്ലെന്നും അതുകൊണ്ടു തന്നെ കുട്ടി പീഢനത്തിന് ഇരയായിട്ടില്ലെന്നും പോലീസ് വാദിച്ചു. കലാപം സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന ആരോപണവും പോലീസ് ഉയര്‍ത്തിയിരുന്നു. പെണ്‍കുട്ടിയുടെ വീട്ടിലേക്ക പോകുന്നതിന് രാഷ്ട്രീയ നേതാക്കളെയും മാധ്യമങ്ങളെയും പോലീസ് വിലക്കുകയും തടയുകയും ചെയ്തിയിരുന്നു.
അതേസമയം, പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോയ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തു. പകര്‍ച്ച വ്യാധി നിയമപ്രകാരമാണ് കേസ്. 153 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും ഗൗതം ബുദ്ധ നഗര്‍ പൊലീസ് കേസെടുത്തു. ഹത്രാസിലേക്ക് പുറപ്പെട്ട രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യുപി പൊലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. അതെ സമയം പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന പൊലീസിന്റെ വാദത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഫോറന്‍സിക് തെളിവുകളുടെ അടിസ്ഥാനത്തിലാണ് യുപി പോലീസ് എഡിജിപി പ്രശാന്ത് കുമാര്‍ ഈക്കാര്യം അറിയിച്ചത്.
എന്നാല്‍ ഇത് തെളിവ് നശിപ്പിക്കാനുള്ള പോലീസിന്റെ ശ്രമമാണെന്ന് പ്രതിപക്ഷത്തിന്റെ ആരോപണം. വരും ദിവസങ്ങളിലും പ്രതിഷേധം രാജ്യവ്യാപകമായി തുടരുന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനം. പൊലീസ് അന്വേഷണത്തിനെതിരായ കുടുംബത്തിന്റെ പ്രസ്താവന പിന്‍വലിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റ് സമ്മര്‍ദ്ദം ചെലുത്തുന്ന ദൃശ്യങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നു. , കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അലഹബാദ് ഹൈക്കോടതി നേരിട്ട് വിളിപ്പിച്ചു. ഒക്ടോബര്‍ 12 ന് ഹാജരാകാനാണ് കോടതി നിര്‍ദ്ദേശം. സംഭവത്തില്‍ കോടതി സ്വമേധയാ കേസ് എടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























