വി.വി.ഐ.പി. ദൗത്യത്തിനായി വാങ്ങുന്ന പുതിയ ബോയിങ് 777 വിമാനങ്ങളില്‍ ആദ്യത്തേത് രാജ്യതലസ്ഥാനത്തെത്തി

വി.വി.ഐ.പി. ദൗത്യത്തിനായി വാങ്ങുന്ന പുതിയ ബോയിങ് 777 വിമാനങ്ങളില്‍ ആദ്യത്തേത് ഡല്‍ഹിയിലെത്തിച്ചു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ വിമാനയാത്രകള്‍ക്കായുള്ളതാണ് 'എയര്‍ ഇന്ത്യ വണ്‍ വിമാനം'. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗികവിമാനമായ എയര്‍ഫോഴ്സ് വണ്ണിനു തുല്യമായ സുരക്ഷാ സംവിധാനങ്ങളാണ് ബോയിങ് കമ്പനി എയര്‍ ഇന്ത്യ വണ്ണിലും ഒരുക്കിയിരിക്കുന്നത്.
വിമാനം ഇന്നലെ വൈകിട്ടോടെയാണ് യു.എസിലെ ടെക്സാസില്‍നിന്ന് ഡല്‍ഹിയില്‍ എത്തിയത്. ഇതോടെ എയര്‍ ഇന്ത്യയില്‍നിന്ന് പ്രധാനമന്ത്രിയുടെ വിമാനയാത്രയുടെ നിയന്ത്രണം വ്യോമസേനാ പൈലറ്റുമാര്‍ ഏറ്റെടുക്കും. വിമാനത്തിന്റെ പരിപാലനച്ചുമതല എയര്‍ ഇന്ത്യയുടെ കീഴിലുള്ള എയര്‍ ഇന്ത്യ എന്‍ജിനീയറിങ് സര്‍വീസസിനാണ്. അടുത്ത വര്‍ഷം ജൂെലെ മുതല്‍ എയര്‍ ഇന്ത്യ വണ്‍ ഔദ്യോഗിക ദൗത്യം തുടങ്ങും.
പുതിയ ബി 777 വിമാനങ്ങള്‍ പറത്താന്‍ ആറു പൈലറ്റുമാര്‍ക്ക് വ്യോമസേന പരിശീലനം നല്‍കിക്കഴിഞ്ഞു. കൂടുതല്‍ പൈലറ്റ്മാര്‍ക്കു പരിശീലനം നല്‍കുമെന്നും വ്യോമസേന അറിയിച്ചു. അമേരിക്കന്‍ സഹകരണത്തോടെയാണ് എയര്‍ ഇന്ത്യ വണ്ണിന്റെ ആധുനികവത്കരണം. ലാര്‍ജ് എയര്‍ക്രാഫ്റ്റ് ഇന്‍ഫ്രാറെഡ് കൗണ്ടര്‍മെഷേഴ്സ്, സെല്‍ഫ് പ്രൊട്ടക്ഷന്‍ സ്യൂട്ട്സ് എന്നീ പ്രതിരോധ സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
എയര്‍ഫോഴ്സ് വണ്ണിലേതു പോലെ മിസൈല്‍ പ്രതിരോധ സംവിധാനമുള്ള ഇവയുടെ വില 1350 കോടി രൂപയാണ് (19 കോടി ഡോളര്‍). ആഡംബര സൗകര്യങ്ങള്‍, പത്രസമ്മേളന മുറി, മെഡിക്കല്‍ സജ്ജീകരണങ്ങള്‍ എന്നിവയെല്ലാം പ്രത്യേകമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നിലവില്‍ പ്രധാനമന്ത്രിയുടെയും മറ്റും യാത്രകള്‍ക്കായി എയര്‍ ഇന്ത്യയുടെ ബോയിങ് 747 വിമാനമാണ് ഉപയോഗിക്കുന്നത്. പുതിയ വിമാനങ്ങള്‍ വാങ്ങുന്നതിനു കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ 4469 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ വകയിരുത്തിയിരുന്നു.
https://www.facebook.com/Malayalivartha

























