കാറിനുള്ളില്‍ കളിക്കുന്നതിനിടെ അകപ്പെട്ടുപോയ കുരുന്നുകള്‍ക്ക് ദാരുണാന്ത്യം

കാറിനുള്ളില്‍ കളിക്കുന്നതിനിടെ അകപ്പെട്ടുപോയ കുരുന്നുകള്‍ക്ക് ദാരുണാന്ത്യം. മഹാരാഷ്ട്ര മഹഡ് മേഖലയിലെ നംഗല്‍വാഡി ചൗല്‍ നിവാസികളായ സൊഹൈല്‍ (5), അബ്ബാസ് (3) എന്നീ കുരുന്നുകളാണ് ശ്വാസം മുട്ടി മരിച്ചത്. ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം നടന്നത്.
കുട്ടികളുടെ പിതാവ് ആക്രി കച്ചവടക്കാരനാണ്. ഇയാള്‍ സംഭവസമയം വീട്ടിലുണ്ടായിരുന്നില്ല. മാതാവ് അടുക്കളയിലെ ജോലിത്തിരക്കിലുമായിരുന്നു. വൈകുന്നേരത്തോടെ കളിക്കാനിറങ്ങിയ കുഞ്ഞുങ്ങള്‍ സമീപത്തെ ഒരു വര്‍ക്ക് ഷോപ്പിലെത്തി അവിടെയുണ്ടായിരുന്നു ഹോണ്ടാ സിറ്റി കാറിനുള്ളില്‍ കയറുകയായിരുന്നു. ഉള്ളില്‍ നിന്ന് ലോക്കായതോടെ കുടുങ്ങിയ കുട്ടികള്‍ വൈകാതെ മരിച്ചു.
നേരം വൈകിയും കുഞ്ഞുങ്ങള്‍ മടങ്ങിവരാതെ ആയതോടെയാണ് മാതാപിതാക്കള്‍ തെരച്ചില്‍ ആരംഭിച്ചത്. ഇതിനിടെ രാത്രി ഏഴരയോടെ സമീപത്തെ ചില യുവാക്കള്‍ കാറിനുള്ളില്‍ കുട്ടികളെ കണ്ടു. കാറിന്റെ വിന്‍ഡോ തകര്‍ത്ത് കുഞ്ഞുങ്ങളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha

























