സഹസ്രകുന്ദ് വെള്ളച്ചാട്ടത്തില്‍ കാണാതായ കുടുംബത്തിലെ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 25-ന് മഹാരാഷ്ട്രയിലെ നന്ദെദ് ജില്ലയിലെ സഹസ്രകുന്ദ് വെള്ളച്ചാട്ടത്തില്‍ കാണാതായ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.
മാതാപിതാക്കളുടെയും ഇളയ മകന്റേയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. രണ്ടു പെണ്‍മക്കളെ കൂടി കണ്ടെത്താനുണ്ട്.
അമ്മയുടെയും മകന്റേയും മൃതദേഹം സെപ്റ്റംബര്‍ 28, 29 ദിവസങ്ങളിലായാണ് കണ്ടെത്തിയത്. അതിന് ശേഷം പിതാവിന്റേയും മൃതദേഹം കണ്ടെത്തി.
മരിച്ച ഇളയ മകന് 11 വയസുണ്ട്. 13, 20 വയസുള്ള പെണ്‍കുട്ടികളെയാണ് കാണാതായിരിക്കുന്നത്.
കാണാതായ പെണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ് പോലീസ്.
https://www.facebook.com/Malayalivartha

























