മഹാരാഷ്ട്രയിലെ നന്ദെദ് ജില്ലയിലെ സഹസ്രകുന്ദ് വെള്ളച്ചാട്ടത്തില്‍ കാണാതായ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി, രണ്ടു പെണ്‍കുട്ടികള്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു

മഹാരാഷ്ട്രയിലെ നന്ദെദ് ജില്ലയിലെ സഹസ്രകുന്ദ് വെള്ളച്ചാട്ടത്തില്‍ കാണാതായ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മാതാപിതാക്കളുടെയും ഇളയ മകന്റെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. രണ്ടു പെണ്‍മക്കളെ കൂടി കണ്ടെത്താനുണ്ട്. സെപ്റ്റംബര്‍ 25നാണ് സഹസ്രകുന്ദ് വെള്ളച്ചാട്ടത്തില്‍ ഇവര്‍ പോയത്. മരിച്ച ഇളയ മകന് 11 വയസുണ്ട്. 13, 20 വയസുള്ള പെണ്‍കുട്ടികളെയാണ് കാണാതായിരിക്കുന്നത്.
സെപ്റ്റംബര്‍ 28, 29 ദിവസങ്ങളിലായാണ് അമ്മയുടെയും മകന്റെയും മൃതദേഹം കണ്ടെത്തിയത്. അതിന് ശേഷം പിതാവിന്റെയും മൃതദേഹം കണ്ടെത്തി. കാണാതായ പെണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ് പോലീസ്.
" f
https://www.facebook.com/Malayalivartha

























