ഭയാനകമായ നിമിഷം!ഞങ്ങൾക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്ന് പെൺകുട്ടിയുടെ ബന്ധു മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തി നിൽക്കവെ മാസ്ക് വലിച്ചൂരി അയാളുടെ ക്രൂരത ; മതിൽ ചാടി ഭയന്നോടിപതിനഞ്ചുകാരൻ ; അരങ്ങേറിയത് നാടകീയമായ രംഗങ്ങൾ

ഹാത്രസില്‍ കൂരമായി പീഡിപ്പിച്ച് പെണ്‍കുട്ടിയെ കൊന്ന കേസില്‍ ഇന്ന് അരങ്ങേറിയത് തികച്ചും നാടകീമായ സംഭവങ്ങൾ. മാധ്യമങ്ങളോട് പെണ്‍കുട്ടിയുടെ ബന്ധു സംസാരിക്കവെയാണ് ആ ഞെട്ടിക്കുന്ന സംഭവം നടന്നത്. ഞങ്ങൾക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്ന് ആ ബാലൻ മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തി നിൽ ക്കുകയായിരുന്നു. പെട്ടെന്നായിരുന്നു ക്യാമറ കണ്ണുകളെ പോലും അവഗണിച്ച് ആ പ്രവൃത്തി അരങ്ങേറിയത്.
കുടുംബത്തിന് ഭീഷണിയുണ്ടെന്ന് കുട്ടി വെളിപ്പെടുത്തി. മാധ്യമങ്ങളോട് സംസാരിക്കാന്‍ രഹസ്യമായാണ് പെണ്‍കുട്ടിയുടെ പിതാവിന്‍റെ സഹോദരന്‍റെ മകനായ 15കാരന്‍ എത്തിയത്.എന്നാൽ സംസാരിച്ചു കൊണ്ട് നിൽക്കവേ ഒരു പോലീസ് അങ്ങോട്ട് വന്നു. കുട്ടിയുടെ മാസ്ക് വലിച്ചൂരി...ശേഷം ആളെ നോക്കി...എന്നിട്ടു ഷർട്ടിൽ വലിച്ച് പിടിച്ച് തള്ളി മാറ്റുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള മതിലിലൂടെ പാടത്തേയ്ക്ക് ഒാടി രക്ഷപ്പെടുകയും ചെയ്തു. . സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പ്രചരിക്കുകയാണ് . യുപി പൊലീസിൽ നിന്ന് കടുത്ത സമ്മർദം നേരിടുന്നുണ്ടെന്ന് ഹാത്രസിൽ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ സഹോദരൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
വീടാകെ പൊലീസ് നിയന്ത്രണത്തിലാണ്. ആർക്കും പുറത്തുപോകാനോ ബന്ധുകൾക്ക് വീട്ടിലേയ്ക്കുവരാനോ അനുവാദമില്ലാത്ത അവസ്ഥയാണ് . കേസ് അട്ടിമറിക്കാനുള്ള എല്ലാ നീക്കങ്ങളും ചെറുത്തുതോൽപ്പിക്കുമെന്നും സഹോദരൻ പറഞ്ഞു.ഇതിനിടെ പെണ്‍കുട്ടി കൊറോണ വന്ന് മരിച്ചതാണെന്ന് പറയാന്‍ തങ്ങളെ നിര്‍ബന്ധിക്കുന്നുവെന്ന കുടുംബത്തിന്റെ മൊഴിയും പുറത്തുവന്നിട്ടുണ്ട്.സപ്തംബര്‍ 14ന് ആണ് 19കാരിയായ ദളിത് പെണ്‍കുട്ടി ഉയര്‍ന്ന സമുദായത്തില്‍പെട്ട നാലുപേരുടെ ക്രൂരപീഡനത്തിനിരയായത്. മാതാവിനൊപ്പം വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയതായിരുന്നു. പീഡനത്തില്‍ ക്രൂരമായി പരിക്കേറ്റ പെണ്‍കുട്ടി ചികിത്സയിലിരിക്കെയാണ് മരിച്ചത്. പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കാതിരിക്കുകയും രഹസ്യമായി മറവുചെയ്യുകയും ചെയ്ത പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha

























