നിങ്ങളുടെ കയ്യില്‍ ഹാഷിഷ് ഉണ്ടോ എന്ന് ചോദിച്ചവർക്ക് കിടുക്കാച്ചി മറുപടി നൽകി അഭിഷേക് ബച്ചന്‍

നിങ്ങളുടെ കയ്യില്‍ ഹാഷിഷ് ഉണ്ടോ എന്ന് ചോദിച്ചവർക്ക് കിടുക്കാച്ചി മറുപടി നൽകി അഭിഷേക് ബച്ചന്‍. സോഷ്യല്‍ മീഡിയയില്‍ തന്റെ പിതാവ് അമിതാഭ് ബച്ചനോട് താരതമ്യം ചെയ്തുകൊണ്ട് നിരന്തരം ആക്രമണങ്ങള്‍ക്കും ട്രോളുകള്‍ക്കും ഇരയായി മാറാറുള്ള താരമാണ് അഭിഷേക് ബച്ചന്‍. തന്നെ പരിഹസിച്ചവര്‍ക്ക് കിടിലൻ നല്‍കിയിരിക്കുകയാണ് അഭിഷേക് ബച്ചന്‍.'നിങ്ങളുടെ കയ്യില്‍ ഹാഷിഷ് ഉണ്ടോ' എന്നു ചോദിച്ചു കൊണ്ട് മറ്റൊരാള്‍ രംഗത്ത് എത്തി. ഇതിനും താരം മറുപടി നല്‍കി. 'ഇല്ല. ക്ഷമിക്കണം. പക്ഷെ നിങ്ങള്‍ക്ക് മുംബെെ പോലീസിനെ പരിചയപ്പെടുത്തി തരാം. നിങ്ങളുടെ ആവശ്യത്തെ കുറിച്ച് അറിയാനും സഹായിക്കാനും അവര്‍ക്ക് സന്തോഷമാകു'മെന്നുമായിരുന്നു പരിഹസിച്ചവര്‍ക്ക് അഭിഷേകിന്റെ മറുപടി.
ട്വിറ്ററിലൂടെ തീയേറ്ററുകള്‍ തുറക്കുമെന്ന വാര്‍ത്ത പങ്കുവെക്കുകയായിരുന്നു അഭിഷേക്. ഈ ആഴ്ചയിലെ ഏറ്റവും നല്ല വാര്‍ത്ത എന്നായിരുന്നു അഭിഷേകിന്റെ പ്രതികരണം. എന്നാല്‍ അഭിഷേകിന്റെ ട്വിറ്റിന് പരിഹാസവുമായെത്തി. 'അപ്പോഴും നിങ്ങള്‍ക്ക് പണിയുണ്ടാകില്ലല്ലോ' എന്നായിരുന്നു പരിഹാസം. ഇതിന് ചുട്ടമറുപടി നല്‍കുകയാണ് അഭിഷേക്.'അത് നിങ്ങളുടെ കെെയ്യിലാണ് സുഹൃത്തേ. നിങ്ങള്‍ക്ക് ഞങ്ങളുടെ ജോലി ഇഷ്ടമായില്ലെങ്കില്‍ ഞങ്ങള്‍ക്ക് അടുത്ത ജോലി ലഭിക്കില്ല. അതുകൊണ്ട് ഞങ്ങള്‍ നന്നായി ജോലി ചെയ്ത ശേഷം നല്ലതിനായി പ്രാര്‍ത്ഥിക്കും'. എന്നായിരുന്നു അഭിഷേക് നല്‍കിയ മറുപടി.
https://www.facebook.com/Malayalivartha

























