ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു... രാജ്യത്ത് കോവിഡ് മൂലമുള്ള മരണം 1,00,768 ആയി, രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 64 ലക്ഷം കടന്നു

ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. വെള്ളിയാഴ്ച രാത്രി പുറത്തുവന്ന കണക്കുകള്‍ പ്രകാരം രാജ്യത്ത് കോവിഡ് മൂലമുള്ള മരണം 1,00,768 ആയി. രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 64 ലക്ഷം കടക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ പുതുതായി 81,484 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും കൂടി പ്രതിദിന കണക്കാണിത്. ഇതുവരെ ആകെ 63,94,068 പേര്‍ക്ക് കോവിഡ് ബാധിച്ചതായി മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.
1,095 പേര്‍ കൂടി മരണപ്പെട്ടതോടെ ആകെ മരണം 99,773 പേരായി. എന്നാല്‍ രാത്രിയില്‍ പുറത്തുവന്ന കണക്കുകള്‍ പ്രകാരം മരണ സംഖ്യ ഒരു ലക്ഷം കടന്നു. കോവിഡ് ബാധിച്ചവരുടെ ആകെ സംഖ്യ 64,64,012 ആയി ഉയര്‍ന്നു. നിലവില്‍ 9,42,217 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
https://www.facebook.com/Malayalivartha

























