യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയുടെ മാതാപിതാ ക്കള്‍ ഉള്‍പ്പെടെ പതിനാല് പേര്‍ അറസ്റ്റില്‍

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതനായ യുവാവിനെ ഹൈദരാബാദില്‍ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയുടെ മാതാപിതാക്കള്‍ അറസ്റ്റില്‍. കൊല്ലപ്പെട്ട ഹേമന്ദ് കുമാറി(28)ന്റെ ഭാര്യ അവന്തി റെഡ്ഡി(23)യുടെ പിതാവ് ഡി.ലക്ഷ്മി റെഡ്ഡി, അമ്മ അര്‍ച്ചന എന്നിവര്‍ ഉള്‍പ്പെടെ പതിനാല് പേരാണ് അറസ്റ്റിലായത്. പിതാവ് ലക്ഷ്മി റെഡ്ഡിയെയും അമ്മ അര്‍ച്ചനയുടെ സഹോദരന്‍ യുഗാന്തര്‍ റെഡ്ഡിയെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തന്റെ സഹോദരനും കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് അവന്തി ആരോപിച്ചു.
സെപ്റ്റംബര്‍ 24-ന് നടന്ന കൊലപാതകം കഴിഞ്ഞ ദിവസമാണ് പുറംലോകം അറിഞ്ഞത്. സംഭവം ദുരഭിമാനക്കൊലയാണെന്ന് പൊലീസ് അറിയിച്ചു. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് ജൂണ്‍ പത്തിനായിരുന്നു ഹേമന്ദ് കുമാറും അവന്തി റെഡ്ഡിയും വിവാഹിതരായത്. തുടര്‍ന്ന് വീട്ടുകാര്‍ അറിയാതെ ഹൈദരാബാദില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.
ഇവര്‍ ഹൈദരാബാദില്‍ ഉണ്ടെന്ന് അറിഞ്ഞ അവന്തിയുടെ മാതാപിതാക്കള്‍ ഇരുവരേയും കൊല്ലാന്‍ വാടക കൊലയാളികളെ ഏര്‍പ്പെടുത്തുകയായിരുന്നു. ഹൈദരാബാദില്‍ എത്തിയ കൊലയാളിസംഘം ഇരുവരേയും വലിച്ചിഴച്ച് കാറില്‍ കയറ്റിക്കൊണ്ടുപോയി. വഴിയില്‍വച്ചു കാറ് മാറുന്നതിനിടയില്‍ അവന്തി റെഡ്ഡി ഓടി രക്ഷപ്പെട്ട് പൊലീസില്‍ അഭയം തേടി. എന്നാല്‍ ഹേമന്ദ് കുമാറിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
https://www.facebook.com/Malayalivartha

























