തീവ്ര ഹിന്ദുത്വ അനുഭാവികളുടെ ട്വിറ്ററില്‍ ഗാന്ധി ജയന്തി ദിനത്തില്‍ ഗോഡ്സെ സിന്ദാബാദ് ഹാഷ്ടാഗ് ട്രെന്‍ഡിംഗ് ആക്കി

ബി.ജെ.പി നേതാവും ഡല്‍ഹി കലാപത്തിന് മുന്നോടിയായി വിദ്വേഷ പ്രസ്താവനകള്‍ നടത്തിയ നേതാവുമായ കപില്‍ മിശ്ര അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ ഫോളോ ചെയ്യുന്ന ട്വിറ്റര്‍ അക്കൗണ്ടുകള്‍ വഴി ഗാന്ധി ജയന്തി ദിനത്തില്‍ ഗോഡ്സെ അനുകൂല പ്രചാരണം.
ഗാന്ധി ജയന്തി ദിനത്തില്‍ രാവിലെ എഴുന്നേറ്റപ്പോള്‍ മുതല്‍ ട്വിറ്ററില്‍ നാഥുറാം ഗോഡ്സെ സിന്ദാബാദ് ട്രെന്‍ഡിംഗ് ആയിരിക്കുന്നു. ഇത് പുതിയ ഇന്ത്യയുടെ മുഖമാണെന്നും എഴുത്തുകാരിയായ സാഭ നഖ്വി ട്വീറ്റ് ചെയ്തു. ട്വിറ്ററിലെ വിദ്വേഷ പ്രചാരണത്തിനെതിരെ നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്.
നേരത്തെ ബി.ജെ.പി എം.പി പ്രഖ്യാ സിംഗ് ഠാക്കൂര്‍ ഗോഡ്സെ ദേശഭക്തനാണെന്ന് ലോക്സഭയില്‍ പ്രഖ്യാപിച്ചത് വിവാദമായിരുന്നു. പിന്നീട് സഭാ രേഖകളില്‍ നിന്ന് ഈ പരാമര്‍ശം നീക്കുകയും ചെയ്തു. സംഘപരിവാര്‍ അനുയായികളും നേതാക്കളും നിരന്തരം ഗോഡ്സെയെ പുകഴ്ത്തുന്നത് പതിവാണ്.
https://www.facebook.com/Malayalivartha

























