യു.പിയില്‍ പതിനൊന്നുകാരിയെ തല തകര്‍ത്ത് കൊലപ്പെടുത്തി

ഉത്തര്‍പ്രദേശില്‍ വീണ്ടും ദളിത് പെണ്‍കുട്ടിക്കു നേരെ അതിക്രമം. സംസ്ഥാനത്ത് ഭദോനിയില്‍ വ്യാഴാഴ്ച വൈകിട്ട് പതിനൊന്ന് വയസ്സുള്ള ദളിത് പെണ്‍കുട്ടിയെ ചുടുകട്ടകൊണ്ട് തലഇടിച്ച് തകര്‍ത്ത് കൊലപ്പെടുത്തി. പ്രാഥമിക കൃത്യത്തിനായി വയലിലേക്ക് പോയ പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.
കാലങ്ങളായി കുടുംബപരമായ വൈരാഗ്യമുണ്ടായിരുന്നയാളാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായോ എന്ന് വ്യക്തമല്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനു ശേഷമേ അക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയൂവെന്ന് പോലീസ് പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ബന്ധുക്കളായ രണ്ട് ദളിതരെ അറസ്റ്റു ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ പ്രദേശവാസികള്‍ തന്നെയായ അച്ഛനും മകനുമാണ് പിടിയിലായത്. മകന്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്.
വ്യാഴാഴ്ച 12.30-ഓടെ പാടത്തേക്ക് പോയ പെണ്‍കുട്ടി തിരിച്ചുവരാന്‍ വൈകിയതോടെ വീട്ടുകാര്‍ അന്വേഷിച്ചുപോകുകയായിരുന്നു. മൂന്നു മണിയോടെയാണ് പെണ്‍കുട്ടിയെ കണ്ടെത്തിയതെന്നാണ് വീട്ടുകാര്‍ അറിയിച്ചതെന്ന് പോലീസ് പറയുന്നു. കൊലപാതകത്തിന് ഉപയോഗിച്ചതെന്നു കരുതുന്ന കല്ലിന്റെ കഷ്ണങ്ങളും കണ്ടെടുത്തിട്ടുണ്ട്.
പ്രതികളില്‍ പ്രായപൂര്‍ത്തിയായ ആളെ കോടതിയില്‍ ഹാജരാക്കും. കൗമാരക്കാരനെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























