ഹത്രാസ് കേസില്‍ പ്രതികളെ കൂടാതെ പെണ്‍കുട്ടിയുടെ കുടുംബത്തെയും നുണപരിശോധനയ്ക്ക് വിധേയമാക്കും

ഹത്രാസ് കേസില്‍ പ്രതികളെ കൂടാതെ പെണ്‍കുട്ടിയുടെ കുടുംബത്തെയും നുണപരിശോധനയ്ക്ക് വിധേയമാക്കും. കൊല്ലപ്പെട്ട പത്തൊമ്ബതുകാരിയുടെ ശരീരത്തില്‍ നിന്നും പുരുഷ ബീജം കണ്ടെത്താനായില്ലെന്നും, സംഘം ചേര്‍ന്നുള്ളതോ അല്ലാത്തതോ ആയ ലൈംഗിക പീഡനം നടന്നിട്ടില്ലെന്നതുമായ ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഹത്രാസ് എസ്.പിയെയും രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.
എസ്.ഐ.ടി സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു നടപടി. കഴിഞ്ഞമാസംം 14ന് പാടത്ത് പുല്ല് വെട്ടാനായി അമ്മയ്ക്കും ജ്യേഷ്ഠനുമൊപ്പം പോയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.സഹോദരന്‍ പുല്ലുമായി വീട്ടിലേക്ക് പോയപ്പോള്‍ അമ്മയും പത്തൊമ്ബതുകാരിയും പാടത്ത് തന്നെ നിന്നു. അമ്മ മുന്നോട്ട് നീങ്ങിയപ്പോള്‍, പിന്നിലൂടെയെത്തിയ നാലംഗ സംഘം പെണ്‍കുട്ടിയെ ഷാള്‍ കഴുത്തില്‍ ചുറ്റി ബാജ്‌റ വിളകള്‍ക്കിടയിലൂടെ വലിച്ചിഴച്ചുകൊണ്ടു പോകുകയായിരുന്നു.
തുടര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്തശേഷം നാവ് മുറിച്ചെടുത്തുവെന്നാണ് കുടുംബത്തിന്റെ പരാതി. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി സെപ്തംബര്‍ 29ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.
"
https://www.facebook.com/Malayalivartha

























