ബിഹാറില്‍ മഹാസഖ്യം ഒരുങ്ങി; സീറ്റു ധാരണയായി; മഹസഖ്യത്തിന്റെ നേതൃത്വം ആര്‍.ജെ.ഡിക്ക്; എന്‍.ഡി.എക്ക് മുമ്പേ സീറ്റു ധാരണയിലെത്തിയത് നേട്ടം; ആര്‍.ജെ.ഡി 38 സീറ്റിലും 68 സീറ്റില്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികള്‍ക്ക് 29 സീറ്റുകളിലും മത്സരിക്കും

ബിഹാര്‍ തെരഞ്ഞെടുപ്പിന് എന്‍.ഡി.എയില്‍ സീറ്റ് വിഭജനം തര്‍ക്കം തുടരുന്നതിനിടെ മഹാസഖ്യം സീറ്റ് ധാരണയിലെത്തി. ഇതോടെ തിരഞ്ഞെടുപ്പ് പ്രചാരണം എന്‍.ഡി.എക്ക് മുമ്പേ തുടങ്ങാന്‍ മഹാജനസഖ്യത്തിന് തുടങ്ങി. അടുത്തകാലത്ത് പുറത്ത് വന്ന സര്‍വേയില്‍ ഭരണ വിരുദ്ധ വികാരമുണ്ടെങ്കില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സഖ്യം തന്നെ അധികാരത്തില്‍ വരുമെന്ന കണ്ടെത്തലുകളുണ്ടായിരുന്നുവെങ്കിലും സീറ്റു ധാരണയാകാത്ത് എന്‍.ഡി.എക്ക് തിരിച്ചടിയാകുകയാണ്. ഇതിനിടെയാണ് ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും വിലപേശലുകള്‍ക്കുമൊടുവില്‍ ബിഹാറില്‍ മഹാസഖ്യം സീറ്റ് ധാരണയിലെത്തി. ആകെയുള്ള 243 സീറ്റുകളില്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ആര്‍ജെഡിക്കായി നീക്കിവെച്ചിരിക്കുന്നത് 138 സീറ്റാണ്.
എന്നാല്‍ പ്രാദേശിക പാര്‍ട്ടിയായ മുകേഷ് സാഹ്നിയുടെ വികാശ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിക്ക് ആര്‍ജെഡി അവരുടെ അക്കൗണ്ടില്‍ നിന്ന് ആറു സീറ്റും ജെഎംഎമ്മിന് രണ്ട് സീറ്റ് സീറ്റും നീക്കിവെക്കുമെന്നാണ് സൂചന. ധാരണപ്രകാരം കോണ്‍ഗ്രസ് 68 സീറ്റിലാകും മത്സരിക്കുക. ഒന്നോ രണ്ടോ സീറ്റ് അധികം കിട്ടാനായി കോണ്‍ഗ്രസ് സമ്മര്‍ദം തുടരുകയാണ്. കഴിഞ്ഞ തവണ ജെഡിയു-ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യത്തില്‍ 41 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 27 ഇടത്ത് വിജയിച്ചിരുന്നു.
മൂന്ന് ഇടതുപാര്‍ട്ടികള്‍ക്കുമായി 29 സീറ്റാണ് നല്‍കിയിരിക്കുന്നത്. സിപിഐ ആറ് സീറ്റിലും സിപിഎം നാലിടത്തും സിപിഐ എംഎല്‍ 19 ഇടത്തും ജനവിധി തേടും. നിലവിലെ സഭയില്‍ സിപിഐഎംഎലിന് മൂന്ന് എംഎല്‍എമാരുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടായേക്കും. ഒക്ടോബര്‍ 28, നവംബര്‍ 3, നവംബര്‍ ഏഴ് എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായിട്ടാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.
https://www.facebook.com/Malayalivartha

























