വീട്ടുകാരെ എതിർത്ത് മറ്റൊരു ജാതിയിൽപ്പെട്ട യുവാവിനെ വിവാഹം ചെയ്തു... വാടക വീട്ടിലേക്കെത്തിയ പെൺകുട്ടിയുടെ ബന്ധുക്കൾ ചെയ്തത് കൊടുംക്രൂരത! ഇരുപത്തിയെട്ടുകാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് പെണ്കുട്ടിയുടെ മുൻപിൽ വെച്ച്... അമ്മയും അച്ഛനും ഉൾപ്പെടെ 14 പേര് അറസ്റ്റിൽ....

യുവാവിനെ ഭാര്യയുടെ വീട്ടുകാര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതിയുടെ മാതാപിതാക്കള്‍ അറസ്റ്റില്‍. ഹേമന്ദ് കുമാര്‍(28) ആണ് ഭാര്യ വീട്ടുകാരുടെ ക്രൂരതയ്ക്ക് ഇരയായി മരിച്ചത്.
സംഭവത്തില്‍ ഭാര്യ അവന്തി റെഡ്ഡി(23)യുടെ പിതാവ് ഡി ലക്ഷ്മി റെഡ്ഡി, അമ്മ അര്‍ച്ചന എന്നിവരുള്‍പ്പെടെ 14 പേരെയാണ് അറസ്റ്റ് ചെയ്തത്.
സെപ്തംബര്‍ 24ന് കൊലപാതകം നടന്നതായാണ് പൊലീസ് പറയുന്നത്. സംഭവം പുറത്തറിയുന്നത് കഴിഞ്ഞ ദിവസവും. വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് ജൂണ്‍ 10നാണ് ഹേമന്ദും അവന്തിയും വിവാഹിതരായത്.
പിന്നാലെ ഹൈദരാബാദിലേക്ക് എത്തി ഇവര്‍ വീട് വാടകയ്ക്ക് എടുത്ത് താമസിച്ചു. ഇവര്‍ ഹൈദരാബാദിലുണ്ടെന്ന് മനസിലാക്കിയ അവന്തിയുടെ കുടുംബം ഇവരെ വധിക്കാന്‍ വാടക കൊലയാളികളെ ഏര്‍പ്പെടുത്തുകയായിരുന്നു.
വാടക വീട്ടില്‍ നിന്ന് ഗുണ്ടാ സംഘം ഇവരെ വലിച്ചിഴച്ച് കാറില്‍ കൊണ്ടുപോയി. ഇടയ്ക്ക് വഴിയില്‍ വെച്ച് കാറ് മാറുന്നതിന് ഇടയില്‍ അവന്തി ഓടി രക്ഷപെടുകയും, പൊലീസിന്റെ പക്കലെത്തുകയും ചെയ്തു. എന്നാല്‍ ഹേമന്ദിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.
https://www.facebook.com/Malayalivartha

























