കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന ആവശ്യം തള്ളിയ ഉത്തരവ് പുനഃപരിശോധിക്കണം എന്ന ആവശ്യവുമായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രീം കോടതിയില്‍

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന ആവശ്യം തള്ളിയ ഉത്തരവ് പുനഃപരിശോധിക്കണം എന്ന ആവശ്യവുമായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രീം കോടതിയില്‍. പുനഃപരിശോധന ഹര്‍ജിയില്‍ തീര്‍പ്പ് ഉണ്ടാകുന്നത് വരെ ബലാത്സംഗ കേസിന്റെ വിചാരണ സ്‌റ്റേ ചെയ്യണമെന്നും ബിഷപ്പ് ഫ്രാങ്കോ സുപ്രീം കോടതിയില്‍ അഭ്യര്‍ത്ഥിച്ചു.
കന്യാസ്ത്രീക്കെതിരെ 2017ല്‍ പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ പ്രതികാരമായാണ് അസൂത്രണം ചെയ്തുള്ള കന്യാസ്ത്രീയുടെ പരാതിയെന്നും ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ പറയുന്നു. കഴിഞ്ഞ ഓഗസ്റ്റ് 5ന് ചീഫ് ജസ്റ്റിസ് എസ്.ബോബ്‌ഡെ ജസ്റ്റിസ്മാരായ എഎസ് ബൊപ്പണ്ണ, വി രാമസുബ്രമണ്യം എന്നിവരടങ്ങിയ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിന് എതിരെയാണ് പുനഃപരിശോധന ഹര്‍ജി. കന്യാസ്ത്രീ സീറോ മലബാര്‍ സഭയ്ക്ക് ഒപ്പം ചേര്‍ന്ന് ലത്തീന്‍ സഭയുടെ താത്പര്യത്തിന് എതിരായി പ്രവര്‍ത്തിച്ചുവെന്ന ആരോപണവും ഫ്രാങ്കോ മുളയ്ക്കല്‍ മുന്നോട്ട് വെച്ചിട്ടുണ്ട്.
" f
https://www.facebook.com/Malayalivartha

























