മോദിക്ക് ഏറെ പ്രിയപ്പെട്ട ഭക്ഷണമൊരുക്കി റൊഹ്താങ്! കാത്തിരിക്കുന്നത് രുചിയേറും 'ഗുച്ചി' കൂണ്‍.. അദ്ഭുത കലവറയായ ഗുച്ചി കൂണിന്റെ വിലകേട്ടാൽ ഞെട്ടും...

റൊഹ്താങിലെത്തുന്ന പ്രധാനമന്ത്രി മോദിയെ കാത്തിരിക്കുന്നത് രുചിയേറും 'ഗുച്ചി' കൂണുകളാണ്. മോദിക്ക് ഏറെ പ്രിയപ്പെട്ട ഭക്ഷണമാണ് ഹിമാലയന്‍ നിരകളില്‍ കാണപ്പെടുന്ന ഗുച്ചി എന്ന കാട്ടുകൂണ്‍.
ഇരുമ്ബ്, വൈറ്റമിന്‍ ഡി, ആന്റി ഓക്സിഡന്റ്സ്, ഫൈബര്‍ എന്നിവയുടെ അദ്ഭുത കലവറയാണ് ഗുച്ചി കൂണുകള്‍. ഫാറ്റിന്റെ അളവ് വളരെ കുറവ്. സമുദ്രനിരപ്പില്‍നിന്ന് 6000 അടിയിലേറെ ഉയരത്തില്‍ കാണപ്പെടുന്ന കൂണുകള്‍ ഹിമാചലിലെ മലകളിലും ജമ്മു കശ്മീരിലും മാത്രമാണ് ആകെ കണ്ടെത്തിയിട്ടുള്ളത്.
കിലോയ്ക്ക് 40,000 രൂപ വരെയാണ് ഗുച്ചി കൂണുകളുടെ വില. കാടുകളില്‍നിന്നും താഴ്‍വരകളില്‍നിന്നും ദുര്‍ഘടമായ വഴികളിലൂടെ സഞ്ചരിച്ചാണ് ഗ്രാമങ്ങളിലെ തൊഴിലാളികള്‍ കൂണുകള്‍ കണ്ടെത്തുന്നത്. ഇതിനായി പലപ്പോഴും കട്ടിയേറിയ മഞ്ഞുപാളികള്‍ പൊളിച്ചുനോക്കുകയും വേണം.
ദ്രവിച്ച മരത്തടികളിലും വീണുകിടക്കുന്ന ഇലകളിലുമാണ് കൂണ്‍ വളരുന്നത്. ചിലപ്പോള്‍ വളക്കൂറുള്ള മണ്ണിലും കൂണുകള്‍ പൊങ്ങിവരാറുണ്ട്. വാണിജ്യ അടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ സാധിക്കാത്ത കൂണുകളാണ് ഇവ.
കാട്ടുപ്രദേശങ്ങളില്‍ സ്വയം വളര്‍ന്നുവന്നാല്‍ ശേഖരിക്കാം. കുളു മണാലി, ചമ്ബ, കാംഗ്ര, പാങ്കി താഴ്‍വര എന്നിവിടങ്ങളിലാണ് ഇവ പ്രധാനമായും കണ്ടുവരുന്നത്. ഷിംലയില്‍ മഞ്ഞുപെയ്യുന്ന മേഖലകളിലും കണ്ടെത്തിയിട്ടുണ്ട്.
ഗുച്ചിക്ക് പുറമേ ഹിമാചലിന്റെ തനത് വിഭവങ്ങളും പ്രധാനമന്ത്രിയെ കാത്തിരിക്കുന്നുണ്ട്. എല്ലാം ഹിമാലയത്തില്‍ നിന്നുള്ളവ. ബിജെപി ഹിമാചല്‍ ഘടകത്തിന്റെ ചുമതല വഹിച്ചിരുന്ന കാലത്ത് ഹിമാചലിന്റെ ഭക്ഷ്യവിഭവങ്ങള്‍ മോദിയുടെ മെനുവില്‍ ഉണ്ടായിരുന്നു.
ഹിമാചലില്‍ മഞ്ഞുകാലത്തിനു ശേഷമാണ് കൂണുകള്‍ മുളയ്ക്കുക.
https://www.facebook.com/Malayalivartha

























