രാജ്യത്താകെ ഭയത്തിന്റെ അന്തരീക്ഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി

രാജ്യത്താകെ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചാണ് മോദി സര്‍ക്കാര്‍ ഭരണം നടത്തുന്നത് തുറന്നടിചിരിക്കുകയാണ് സോണിയ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷ വിമർശനമാണ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞിരിക്കുന്നത്. ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചാണ് മോദി സർക്കാർ ഭരണം നടത്തുന്നതെന്ന് അവർ ആരോപിച്ചു. ഗാന്ധിയുടെ നാമത്തിൽ സത്യം ചെയ്യുന്നവർ പ്രവർത്തികളിലൂടെ അദ്ദേഹത്തിന്റെ ആശയങ്ങൾ തകർക്കുന്നതായും അവർ കുറ്റപ്പെടുത്തുകയും ചെയ്തു. " ചില ആളുകൾ വികാരത്തിന്റെയും ആശയക്കുഴപ്പത്തിന്റെയും ഭയത്തിന്റെയും അന്തരീക്ഷം സൃഷ്ടിച്ച് സർക്കാരിനെ നയിക്കുന്നുവെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ ജാഗ്രത പാലിക്കുകയും ശരിയായ തീരുമാനങ്ങൾ എടുക്കുകയും വേണം" - അവർ പറഞ്ഞു.അരാജകത്വവും ക്രൂരതയും മോശമായ പെരുമാറ്റവുമാണ് എല്ലായിടത്തും. നിരപരാധികൾക്ക് നേരെ അതിക്രമങ്ങൾ നടക്കുന്നുവെന്നും സമൂഹത്തിൽ വിവേചനത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടുവെന്നും അവർ കൂട്ടിച്ചേർത്തു.
സാധാരണക്കാരുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി കോൺഗ്രസ് സർക്കാർ നടപ്പാക്കിയ എംഎൻആർഇജിഎ, വിവരാവകാശ നിയമം പോലുള്ള നിയമങ്ങൾ കേന്ദ്രം ദുർബലപ്പെടുത്തിയെന്നും കോൺഗ്രസ് നേതാവ് ആരോപിച്ചു. ഗാന്ധി ജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച 'ഗാന്ധി ചേത്ന റാലിയെ' ഓൺലൈനിലൂടെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























