Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

നായകന്‍ വില്ലനായിമാറിയപ്പോഴും മാറ്റാതിരുന്ന മൊഴിക്ക് രവീന്ദ്ര പാട്ടീലെന്ന കോണ്‍സ്റ്റബിളിന് പകരം കൊടുക്കേണ്ടി വന്നത് ...

07 MAY 2015 07:43 AM IST
മലയാളി വാര്‍ത്ത.

സത്യത്തിന് പലപ്പോഴും പല മുഖങ്ങള്‍ ഉണ്ട് എന്നാല്‍ അതിന്റെ യഥാര്‍ത്ഥ മുഖം പലപ്പോഴും വളരെ ക്രൂരമായിരിക്കും. 13 വര്‍ഷങ്ങള്‍ നീണ്ട കേസിനൊടുവില്‍ സല്‍മാന്‍ തല താഴ്ത്തി ജയിലിലേക്ക് നടക്കുമ്പോള്‍ സല്‍മാന്‍ ആ യുവാവിനെ ഓര്‍ക്കും. എന്തെല്ലാം സംഭവിച്ചിട്ടും സ്വന്തം ജീവന്‍ പോകുന്ന സമയത്തുപോലും മാറ്റമില്ലാതിരുന്ന ആ മൊഴിയാണ് സല്‍മാന് ജയിലിലേക്കുള്ള വഴി തെളിച്ചത്.
വെള്ളിത്തിരയില്‍ നായകവേഷങ്ങള്‍ മാത്രം ആടിത്തിമിര്‍ത്ത ബോളിവുഡിന്റെ മോസ്റ്റ് എലിജിള്‍ ബാച്ചിലര്‍ ഇനി മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍. പണവും പദവിയും അധികാര കേന്ദ്രങ്ങളിലെ സ്വാധീനവുമൊന്നുംരക്ഷയ്‌ക്കെത്തിയില്ലെങ്കില്‍ ഇനി 5 കൊല്ലം ആ തടവറയ്ക്കുള്ളില്‍ കൊടും കുറ്റവാളികള്‍ക്കൊപ്പം. അവിടുത്തെ ഇടനാഴികളും ചുവരുകളും അദ്ദേഹത്തോട് ഒരു കഥ പറയും. ഇരുമ്പഴികള്‍ക്കുള്ളില്‍ നിന്ന് അദ്ദേഹത്തിന് തിരിച്ചറിയാന്‍ സാധിക്കും. രവീന്ദ്ര പാട്ടീല്‍ എന്ന യുവാവിന്റെ ഗന്ധവും ആ ആത്മാവിന്റെ സാമീപ്യവും.
2002 ഫെബ്രുവരി
മുംബൈ അധോലോകത്തില്‍ നിന്ന് തനിക്ക് നിരന്തരം വധഭീഷണി ഉണ്ടാകുന്നെന്ന് കാണിച്ച് സല്‍മാന്‍ ഖാന്‍ പൊലീസിന് പരാതി നല്‍കി. താരത്തിന്റെ പരാതി ഗൌരവമുള്ളതാണെന്ന് മനസ്സിലാക്കിയ പൊലീസ് അദ്ദേഹത്തിന് സേനയില്‍ നിന്ന് തന്നെ ഒരു ബോഡി ഗാര്‍ഡിനെ ഏര്‍പ്പാടാക്കി കൊടുത്തു. ആ നറുക്ക് വീണത് 24കാരനായ രവീന്ദ്ര പാട്ടീല്‍ എന്ന യുവ കോണ്‍സ്റ്റബിളിന്.
സുമുഖനും ആരോഗ്യവാനുമായ ആ ചെറുപ്പക്കാരന്‍ അങ്ങനെ സല്‍മാന്റെ സന്തത സഹചാരിയായി. പോകുന്നിടത്തൊക്കെ ഒരു നിഴല്‍ പോലെ അയാള്‍ സല്‍മാനെ പിന്തുടര്‍ന്നു. ആരും അടുത്ത് കാണാന്‍ കൊതിക്കുന്ന താരത്തിന്റെ കാവല്‍ക്കാരന്റെ ജോലി പാട്ടീലിനും നന്നേ ബോധിച്ചു.
2002 സെപ്റ്റംബര്‍ 28 കഥയിലെ വഴിത്തിരിവ്
തീര്‍ത്തും നിര്‍ഭാഗ്യകരമായ ആ സംഭവം നടന്ന ദിവസം രാത്രി സല്‍മാന്‍ ജുഹുവിലുള്ള മാരിയറ്റ് ഹോട്ടലിലിരുന്ന് മദ്യപിക്കുകയായിരുന്നു. രവീന്ദ്ര പാട്ടീലാകട്ടെ പുറത്ത് സല്‍മാന്റെ കാറിലും. ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങി തിരികെ വീട്ടിലേക്ക് അതിവേഗതയില്‍ കാറോടിച്ചപ്പോള്‍ തന്നെ രവീന്ദ്ര പാട്ടീല്‍ അദ്ദേഹത്തോട് വേഗത കുറയ്ക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹം വേഗത കുറയ്ക്കാന്‍ കൂട്ടാക്കിയില്ല. പിന്നീടാണ് അപകടം നടക്കുന്നത്.
അപകടമുണ്ടായ ശേഷവും സല്‍മാന് അപകടത്തില്‍പെട്ടവരെ രക്ഷിക്കുന്നതിനേക്കാള്‍ ധൃതി സംഭവ സ്ഥലത്ത് നിന്ന് രക്ഷപെടാനായിരുന്നുവെന്ന് പാട്ടീല്‍ പിന്നീട് മൊഴി നല്‍കി. 8 മണിക്കൂറുകള്‍ക്ക് ശേഷം സല്‍മാന്‍ അറസ്റ്റിലാകുമ്പോള്‍ നടത്തിയ പരിശോധനിയില്‍ അദ്ദേഹത്തിന്റെ രക്തത്തിലെ മദ്യത്തിന്റെ അംശം 65 മില്ലീ ഗ്രാം ആയിരുന്നു. സല്‍മാനെതിരെ പാട്ടീല്‍ പൊലീസില്‍ മൊഴി കൊടുക്കുകയും ചെയ്തു.
ഇനി സിനിമയെ വെല്ലും സംഭവകഥ
കേസ് വലിച്ചു നീട്ടി. അതിനിടെ പ്രധാന സാക്ഷിയായ പാട്ടീലിനെ സ്വാധീനിക്കാന്‍ \'പല വഴി പലര്‍\' ശ്രമിച്ചു. പക്ഷേ അദ്ദേഹം തന്റെ മൊഴിയില്‍ ഉറച്ചു നിന്നു. പൊലീസ് സേനയിലെ ഏറ്റവും താഴേക്കിടയിലുള്ള ഒരാള്‍ക്ക് താങ്ങാവുന്നതിലധികമായി ആ \'സ്വാധീനശ്രമങ്ങള്‍\'. സല്‍മാനാവട്ടെ കിട്ടാവുന്നതില്‍ വച്ച് ഏറ്റവും മികച്ച വക്കീലിനെ കേസും ഏല്‍പിച്ചു. ഒടുവില്‍ സമ്മര്‍ദ്ദം താങ്ങാനാവാതെ ഒരു നാള്‍ രവീന്ദ്ര പാട്ടീല്‍ എങ്ങോട്ടോ ഓടിപ്പോയി. പാട്ടീലിനെ കാണാനില്ലെന്ന് കാണിച്ച് സഹോദരന്‍ പൊലീസില്‍ പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.

കേസിന്റെ വാദം കേള്‍ക്കാനായി കോടതി കൂടിയപ്പോഴൊന്നും പാട്ടീല്‍ ഹാജരായില്ല. കേസിന്റെ മുന്നോട്ടുള്ള പോക്ക് തന്നെ പാട്ടീലിന്റെ അഭാവത്തില്‍ പൂര്‍ണമായി നിലച്ചു. ഒരു ലീവ് പോലും എഴുതി നല്‍കാതെ പോയ അദ്ദേഹം എവിടെയാണെന്ന് ആര്‍ക്കും ഒരു നിശ്ചയവുമില്ലായിരുന്നു. ഒടുവില്‍ ആ കേസിന്റെ എഫ്‌ഐആര്‍ തയ്യാറാക്കിയ ഉദ്യോഗസ്ഥന്‍ തന്നെ പാട്ടീലിനെതിരെ ഒരു അറസ്റ്റ വാറണ്ട് പുറപ്പെടുവിച്ചു.
പാട്ടീലിനെ പിടി കൂടാനായി പ്രത്യേക അന്വേഷണ സംഘം തന്നെ രൂപീകരിക്കപ്പെട്ടു. അധികം കഷ്ടപ്പെടാതെ തന്നെ അവര്‍ അദ്ദേഹത്തെ മുംബൈയിലെ ഒരു ചെറുകിട ലോഡ്ജില്‍ നിന്ന് പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പാട്ടീലിനെ പിന്നീട് അര്‍തര്‍ റോഡ് ജയിലിലേക്ക് മാറ്റി. അദ്ദേഹം എന്തിന് ഓടിപ്പോയെന്നോ എങ്ങോട്ട് പോയെന്നോ ഒരാളും അന്വേഷിച്ചില്ല.
ജയിലില്‍ മറ്റു കൊടും കുറ്റവാളികള്‍ക്കൊപ്പം പാട്ടീലും കിടന്നു. ജയില്‍ മോചിതനാക്കണമെന്ന് പല തവണ കോടതിയോടപേക്ഷിച്ചിട്ടും വിധി അനുകൂലമായില്ല. അവിടെ വച്ച് അദ്ദേഹത്തിന് ട്യൂബര്‍കുലോസിസ് പിടിപെട്ടു. മാസങ്ങള്‍ക്ക് ശേഷം പാട്ടീല്‍ ജയില്‍ മോചിതനായി. തിരിച്ചെത്തിയ അദ്ദേഹത്തെ വീട്ടുകാര്‍ സ്വീകരിച്ചില്ല. അതിനിടെ അദ്ദേഹത്തിന് തന്റെ ജോലിയും നഷ്ടമായിരുന്നു.

\"\"
ആരോരുമില്ലാതായതോടെ പാട്ടീല്‍ വീണ്ടും എങ്ങോട്ടോ മറഞ്ഞു. 2007ല്‍ മുംബൈയിലെ ഒരു തെരുവില്‍ ഭിക്ഷ തെണ്ടിയിരുന്ന പാട്ടീലിനെ അദ്ദേഹത്തിന്റെ സുഹൃത്ത് തിരിച്ചറിഞ്ഞു. മൃതപ്രായനായ അദ്ദേഹത്തെ ആ സുഹൃത്ത് അവിടുത്തെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലാക്കി. അരോഗദൃഢഗാത്രനായിരുന്ന ആ ചെറുപ്പക്കാരന്‍ അപ്പോഴേക്ക് എല്ലുകള്‍ മാത്രമുള്ള വെറുമൊരു ശരീരമായി മാറിയിരുന്നു. ആരും തിരിഞ്ഞു നോക്കാനില്ലാതെ രക്തം ഛര്‍ദ്ദിച്ച് നരകിച്ച് ഒടുവില്‍ 2007 ഒക്ടോബര്‍ 4ന് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു.
മരിക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് അദ്ദേഹം ആ സുഹൃത്തിനോട് പറഞ്ഞത് ഇതാണ്. \'\'ഞാന്‍ എന്റെ നിലപാടില്‍ ഉറച്ചു നിന്നു. പക്ഷേ ഡിപ്പാര്‍ട്ട്‌മെന്റ് എന്റെ കൂടെ നിന്നില്ല. എനിക്ക് എന്റെ ജോലി തിരികെ വേണം. എനിക്ക് ജീവിക്കണം\'\'. ആരും കേള്‍ക്കാത്ത ഗദ്ഗദമായി ആ വാക്കുകള്‍ ഒടുങ്ങിയപ്പോഴും പുറത്ത് സല്‍മാന്റെ സിനിമകള്‍ക്ക് ഹര്‍ഷാരവം മുഴക്കുകയായിരുന്നു ആരാധകര്‍. മാറ്റമില്ലാതിരുന്ന ആ മൊഴിക്കൊരു ബിഗ് സല്യൂട്ട്. കൊല്ലാം പക്ഷേ തോല്‍പിക്കാനാവില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (9 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (9 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (10 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (10 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (10 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (10 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (10 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (11 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (12 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (12 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (14 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (15 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (15 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (15 hours ago)

Malayali Vartha Recommends